കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൈക്കിള്‍ജാക്‌സന്റെ മകള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Google Oneindia Malayalam News

ലോസ് ആഞ്ചല്‍സ്: മൈക്കിള്‍ ജാക്‌സന്റെ മകള്‍ പാരീസ് ജാക്‌സണ്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈഞരമ്പ് മുറിച്ചാണ് ജാക്‌സന്റെ മകളായ 15 കാരി പാരിസ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. ജാക്‌സന്റെ മുന്‍ഭാര്യയും പാരിസിന്റെ അമ്മയുമായ ഡെബി റോവാണ് ഇക്കാര്യം ഒരു ടെലിവിഷന്‍ പരിപാടിക്കിടെ സ്ഥിരീകരിച്ചത്.

കൈഞരമ്പ് മുറിച്ച പാരീസിനെ ലോസ് ആഞ്ചല്‍സിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. കുറച്ചധികം രക്തം വാര്‍ന്നുപോയിട്ടുണ്ടെങ്കിലും പാരിസിന്റെ സ്ഥിതി ഗുരുതരമല്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

paris jackson

താന്‍ കടുത്ത മാനസിക സംഘര്‍ഷത്തിലാണ് എന്ന തരത്തിലുള്ള പോസ്റ്റുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പാരിസ് ജാക്‌സണ്‍ എഴുതിയിരുന്നു. മാനസിക സംഘര്‍ഷം മൂലമാണ് പാരിസ് ജാക്‌സണ്‍ ആത്മഹത്യാശ്രമം നടത്തിയത് എന്നാണ് കരുതുന്നത്. മൈക്കല്‍ ജാക്‌സണ് മുന്‍ഭാര്യ ഡെബി റോവിലുണ്ടായ മകളാണ് പാരിസ് ജാക്‌സണ്‍.

കുടുംബവീട്ടില്‍ നിന്നും രാത്രി രണ്ടരയോടെ പാരിസ് ജാക്‌സനെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ആത്മഹത്യാശ്രമം റിപ്പോര്‍ട്ടു ചെയ്തുകൊണ്ട് സെലിബ്രിറ്റി വെബ്‌സൈറ്റായ ടിഎംഎസ് ഡോട്ട് കോമാണ് പുറത്തുവിട്ടത്. പിന്നീട് പാരിസിന്റെ അമ്മയായ ഡെബി റോവ് ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു.

2009 ല്‍ മൈക്കല്‍ ജാക്‌സന്‍ മരിച്ചതുമുതല്‍ ഉണ്ടായിവുന്ന വിവാദങ്ങളും കേസുകളുമാണ് മകളെ വിഷാദത്തിലാഴ്ത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാരിസടക്കം മൂന്ന് മക്കളാണ് ജാക്‌സണ് ഉള്ളത്.

English summary
Michael Jackson's teenage doughter Paris Jackson attempts suicide by slitting vein. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X