പീഡനം; ചൈനയില്‍ കുട്ടിയുടുപ്പുകള്‍ക്ക് വിലക്ക്

എന്നാല്‍ കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ അവരുടെ ഉടുപ്പിന്റെ നീളം കൂട്ടിയാല്‍ മതി എന്നാണ് ചൈനയുടെ കണ്ടുപിടുത്തം. ബസ്സുകളിലും മറ്റും ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് സ്ത്രീകള്‍ക്ക് ചൈനീസ് പോലീസും ഗതാഗത വകുപ്പും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
നീളു കൂടിയ തുണിയുടുത്താല്‍ മാത്രം പോര, പറ്റുമെങ്കില്‍ ബാഗോ, പേപ്പറോ മറ്റെന്തെങ്കിലുമോ എടുത്ത് പൊതിഞ്ഞുപിടിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മിനി സ്‌കര്‍ട്ടുകളും ഹാഫ് പാന്റുമിട്ട് ബസ്സുകളില്‍ യാത്ര ചെയ്യരുത്, ചവിട്ടുപടിയില്‍ നില്‍ക്കരുത്, ഉയര്‍ന്ന സീറ്റുകളില്‍ ഇരിക്കരുത് എന്നിങ്ങനെ പോകുന്നു പീഡനം ഒഴിവാക്കാനായി അധികൃതര്‍ കണ്ടുപിടിച്ചിരിക്കുന്ന മാര്‍ഗങ്ങള്‍.
സ്ത്രീകളെ സംരക്ഷിക്കലല്ല, ആളുകളെ എത്തേണ്ട സ്ഥലത്ത് എത്തിക്കലാണ് എന്ന് ഗതാഗതവകുപ്പ് നയം വ്യക്തമാക്കിയതോടെയാണ് കര്‍ശന നിര്‍ദ്ദേശങ്ങളുമായി പോലീസ് രംഗത്ത് വന്നിരിക്കുന്നത്. സ്ത്രീകളെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെട്ടാല്‍ 15 ദിവസം വരെ തടവുശിക്ഷ ലഭിക്കും












Click it and Unblock the Notifications