ബ്രിട്ടനില്‍ മുസ്ലീം പള്ളിക്ക് തീവെച്ചു
ലണ്ടന്‍: ബ്രിട്ടനിലെ മുസ്ലീം പള്ളി സംശയാസ്പദമായ സാഹചര്യത്തില്‍ കത്തി നശിച്ചു.സംഭവത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് ആരോപണമുണ്ട്. രാജ്യത്ത് മാസങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു ഇതിനു പിന്നിലും മുസ്ലീങ്ങളാണെന്ന് ആരോപണമുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാവുകയും മുസ്ലിം വിരുദ്ധ വികാരം ശക്തിയാര്‍ജിക്കുകയും ചെയ്തു. . 2013 ജൂണ്‍ 5 നാണ് പള്ളി കത്തിക്കുന്നത്.

തീപിടിച്ച ആരാധനാലയത്തിന്റെ ഒരു വശത്ത് EDL എന്ന് വലിയ അക്ഷരത്തില്‍ എഴുതിയിട്ടുണ്ട്. പൊലീസ് പറയുന്നത് ഈ മൂന്ന് അക്ഷരങ്ങളുടെ പൂര്‍ണരൂപം ഇതാണ് ഇംഗ്ളീഷ് ഡിഫെന്‍സ് ലീഗ്(ഇംഗ്ളീഷ് പ്രതിരോധ മുന്നണി) . സൈനികന്‍റെ മരണത്തില്‍ ശക്തമായ പ്രതിഷേധവുമായി ഈ മുന്നണി രംഗത്തെത്തിയിരുന്നു.,
2013 മെയ് 22 ന് ഗ്രിമ്‌സിബി നഗരത്തിലെ പള്ളിയ്ക്ക സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പട്ടാളക്കാരനെ അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് കൊന്നു.ഇത് മുസ്ലിംങ്ങളാണ് ചെയ്തതെന്ന് ആരോപിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിരുന്നു. സൈനികന്‍റെ കൊലപാതകത്തിന്‍റെ തിരിച്ചടിയാണ് പള്ളി കത്തിച്ചതെന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications