കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം പേടി, മിസ് വേള്‍ഡിന് ബിക്കിനിയില്ല

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇത്തവണ മിസ് വേള്‍ഡ് കപ്പ് സൗന്ദര്യമത്സരത്തിന് വേദിയാകുന്നത് ഇന്തോനേഷ്യയാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന മത്സരത്തില്‍ നിന്ന് ബിക്കിനി പരേഡ് ഒഴിവാക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു.

സെപ്തംബറില്‍ നടക്കുന്ന മത്സരത്തില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്നുള്ള 137 സുന്ദരിമാര്‍ പങ്കെടുക്കും. ബാലിയിലുള്ള ദ്വീപ് റിസോര്‍ട്ടിലാണ് മത്സരം നടക്കുക. പക്ഷേ, മത്സരത്തില്‍ നിന്ന് ബിക്കിനിയും മറ്റു അല്‍പ്പ വസ്ത്രങ്ങളും മാറ്റുന്നത് യാഥാസ്ഥികരുടെ കണ്ണില്‍ പൊടിയിടാനാണെന്ന് ഉറപ്പാണ്. കാരണം ബിക്കിനിയിട്ട നൂറുകണക്കിന് സന്ദര്‍ശകര്‍ വിലസി നടക്കുന്ന ദ്വീപാണിത്. മിസ് വേള്‍ഡ് നേടിയ ഇന്ത്യന്‍ സുന്ദരിമാര്‍

റീത്ത ഫാരിയ

റീത്ത ഫാരിയ

1966ല്‍ ലണ്ടനില്‍ നടന്ന മത്സരത്തിലാണ് റീത്ത കിരീടം നേടിയത്.

ഐശ്വര്യാ റായ്

ഐശ്വര്യാ റായ്


ദക്ഷിണാഫ്രിക്കയിലെ സണ്‍സിറ്റിയില്‍ 1994ലെ എഡിഷനിലാണ് ഐശ്വര്യ ഒന്നാമതെത്തിയത്.

ഡയാന ഹെയ്ഡന്‍

ഡയാന ഹെയ്ഡന്‍

1997ലെ മത്സരത്തില്‍ ഡയാന ഹെയ്ഡനിലൂടെ കിരീടം വീണ്ടും ഇന്ത്യയിലെത്തി

യുക്ത മുഖി

യുക്ത മുഖി

1999ല്‍ യുക്താ മുഖിയെയാണ്് ലോകസുന്ദരിയായി തിരഞ്ഞെടുത്തത്.

പ്രിയങ്കാ ചോപ്ര

പ്രിയങ്കാ ചോപ്ര

ഇപ്പോള്‍ ബോളിവുഡിലെ സൂപ്പര്‍താരമായ പ്രിയങ്കയായിരുന്നു 2000ല്‍ കിരീടം നേടിയത്.

English summary
Miss World axes bikinis for this year's contest in Indonesia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X