Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫേസ്ബുക്കിലെ സിയൂസ് വൈറസ് അപകടകാരി

ഫേസ്ബുക്കില്‍ അത്യന്തം അപകടകാരിയായ സിയൂസ് ബാങ്കിങ് ട്രോജന്‍ വൈറസിനെ കണ്ടെത്തി. ഫേസ്ബുക്കിലെ ഏതെങ്കിലും ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ വൈറസ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും. പിസിയിലും ഫോണിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്ന ഈ വൈറസ് ബാങ്ക് സംബന്ധമായ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ വേണ്ടി മാത്രം രൂപകല്‍പ്പന ചെയ്തതാണ്.

ബാങ്ക് എക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ യൂസര്‍ നെയിമും പാസ്‌വേര്‍ഡും സിയൂസ് സ്വന്തമാക്കും. തുടര്‍ന്ന് ഓട്ടോമാറ്റിക്കായി ലോഗിന്‍ ചെയ്ത് എക്കൗണ്ടിലുള്ള പണം മുഴുവന്‍ പ്രോഗ്രാമില്‍ സെറ്റ് ചെയ്തിരിക്കുന്ന മറ്റൊരു എക്കൗണ്ടിലേക്ക് മൂവ് ചെയ്യും. വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകളിലൂടെയാണ് ഈ ലിങ്ക് പരക്കുന്നത്. റഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാക്കര്‍മാരാണ് ഈ തട്ടിപ്പിനു പിന്നില്‍.

ഫേസ്ബുക്ക് പാസ്‌വേര്‍ഡ് മാറ്റണം

ഫേസ്ബുക്ക് പാസ്‌വേര്‍ഡ് മാറ്റണം

ആദ്യം ചെയ്യേണ്ട കാര്യം എക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് മാറ്റുകയാണ്.

ലോഗൗട്ടായി എന്ന് ഉറപ്പിക്കുക

ലോഗൗട്ടായി എന്ന് ഉറപ്പിക്കുക

സിസ്റ്റത്തിലും മൊബൈലിലും നിങ്ങള്‍ ലോഗിന്‍ ചെയ്യുന്നുണ്ടാകും. ഓരോ തവണയും ലോഗൗട്ടായി എന്ന് ഉറപ്പിക്കുക.

ഡബിള്‍ ചെക്കിങ്

ഡബിള്‍ ചെക്കിങ്

പാസ്‌വേര്‍ഡ് മാറ്റിയിട്ടും ആര്‍ക്കെങ്കിലും വൈറസ് ലിങ്കുകള്‍ പോകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക. അതിനുള്ള സാധ്യതയും തള്ളികളയാനാവില്ല

ബ്രൗസിങ് ഹിസ്റ്ററി

ബ്രൗസിങ് ഹിസ്റ്ററി

വൈറസ് ആക്രമണം നടന്നുവെന്ന് ബോധ്യമായാല്‍ ആദ്യം ചെയ്യേണ്ടത് ബ്രൗസിങ് ഹിസ്റ്ററി ഒഴിവാക്കുകയാണ്.

ആന്റി വൈറസ്

ആന്റി വൈറസ്

നല്ലൊരു ആന്റിവൈറസ് കംപ്യൂട്ടറിലുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം ആക്രമണങ്ങളെ ഒരു പരിധിവരെ ആന്റി വൈറസുകള്‍ തടയും. ഇല്ലെങ്കില്‍ ഒരു ആന്റിവൈറസ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്‌കാന്‍ ചെയ്യൂ.

സിസി ക്ലീനര്‍

സിസി ക്ലീനര്‍

ഓണ്‍ലൈനില്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്ന ഒരു ടൂളാണ് സിസി ക്ലീനര്‍. ഇത് കംപ്യൂട്ടറില്‍ റണ്‍ ചെയ്യാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+