ദേശീയക്യാംപില്‍ അമ്പെയ്ത്ത് താരങ്ങളുടെ അവിഹിതം

ജാര്‍ഖണ്ഡില്‍ നിന്നുള്ള യുവതാരങ്ങളാണ് ക്യാംപില്‍ വച്ച് ശാരീരികമായി ബന്ധപ്പെടുന്നതിനിടെ പിടിയിലായത്. പവന്‍ സാല്‍കോ, ഗുഞ്ജന്‍ കുമാരി എന്നീ താരങ്ങളാണ് പിടിയിലായത്. ഇരുവര്‍ക്കും 21 വയസ്സാണ്. ജംഷഡ്പൂരിലെ ടാറ്റ അമ്പെയ്ത്ത് ക്യാംപിലെ മുന്‍ അംഗങ്ങളാണ് ഇരുവരും.
ഗുഞ്ജന്‍ കുമാരിയുടെ മുറിയില്‍ വെച്ചാണ് ഇവരെ രണ്ടുപേരെയും പിടികൂടിയത് എന്ന് ദേശീയ അമ്പെയ്ത്ത് അസോസിയേഷന്‍ ട്രഷറര്‍ വീരേന്ദ്ര സച്‌ദേവ പറഞ്ഞു. സംഭവത്തെ നാണം കെട്ടത് എന്നാണ് അദ്ദഹം വിശേഷിപ്പിച്ചത്.
ഇരുവര്‍ക്കും ദേശീയ - അന്തര്‍ദേശീയ മത്സരങ്ങളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തുര്‍ക്കിയില്‍ ജൂണ്‍ 10 മുതല്‍ 16 വരെ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിനുള്ള പരിശീലന ക്യാംപില്‍ വെച്ചായിരുന്നു സംഭവം.












Click it and Unblock the Notifications