ജാമ്യാപേക്ഷയുമായി ശ്രീശാന്ത് കോടതിയില്‍
ദില്ലി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് കോടതി വെള്ളിയാഴ്ച പരിഗണിക്കും. മജിസ്ട്രേറ്റ് കോടതിയിലാണ് ശ്രീശാന്ത് ജാമ്യാപേക്ഷ നല്‍കിയതെങ്കിലും മക്കോക വകുപ്പ് കൂടി ചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് സാകേത് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
എന്നാല്‍ മക്കോക നിയമം കൂടി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ശ്രീശാന്തിന് ജാമ്യം കിട്ടുന്ന കാര്യം സംശയമാണ് എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18 വരെയാണ് കഴിഞ്ഞ ദിവസം കോടതി ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഐ പി എല്‍ ഒത്തുകളികളില്‍ അധോലോകത്തിനും പങ്കുണ്ട് എന്ന് കാട്ടിയാണ് ദില്ലി പോലീസ് പിടിയിലായവര്‍ക്കെതിരെ മക്കോക വകുപ്പും ചേര്‍ത്തത്.

ശ്രീശാന്തിനൊപ്പം പിടിയിലായ ചവാനും ചന്ദിലയും ഇടനിലക്കാരന് ജിജു ജനാര്‍ദ്ദനനും അടക്കം 16 പേരുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. രാജസ്ഥാന് റോയല്‍സിന്റെ കളിക്കാരായിരുന്നു പിടിയിലായ ശ്രീശാന്തും ചവാനും ചന്ദിലയും. എന്നാല്‍ ഒത്തുകളിച്ചിട്ടുണ്ട് എന്ന് രാജസ്ഥാന് ടീമുടമയായ രാജ് കുന്ദ്രതന്നെ പോലീസിനോട് സമ്മതിച്ചിട്ടുള്ള സ്ഥിതിക്ക് കേസ് ഏതുവഴിയിലാണ് തിരിയുക എന്ന് കാത്തിരുന്നു കാണണം.
ഒത്തുകളിക്കേസില്‍ പിടിയിലായ ബോളിവുഡ് താരം വിന്ധു ധാരാസിംഗ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് സി ഇ ഒ ആയിരുന്ന ഗുരുനാഥ് മെയ്യപ്പന് എന്നിവര്‍ക്ക് മുംബൈ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീശാന്തിനും കൂട്ടര്‍ക്കും ജാമ്യം ലഭിച്ചേക്കും എന്നും പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മക്കോക വകുപ്പ് ചുമത്തപ്പെട്ട സ്ഥിതിക്ക് ജാമ്യം എളുപ്പമല്ല എന്നാണ് നിയമവിദഗ്ധര്‍ നല്കുന്ന സൂചന.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications