കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യാപേക്ഷയുമായി ശ്രീശാന്ത് കോടതിയില്‍

Google Oneindia Malayalam News

ദില്ലി: ഐ പി എല്‍ ഒത്തുകളിക്കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി താരം ശ്രീശാന്തിന്റെ ജാമ്യാപേക്ഷ സാകേത് കോടതി വെള്ളിയാഴ്ച പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതിയിലാണ് ശ്രീശാന്ത് ജാമ്യാപേക്ഷ നല്‍കിയതെങ്കിലും മക്കോക വകുപ്പ് കൂടി ചേര്‍ക്കപ്പെട്ട പശ്ചാത്തലത്തിലാണ് സാകേത് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

എന്നാല്‍ മക്കോക നിയമം കൂടി ചേര്‍ക്കപ്പെട്ട സാഹചര്യത്തില്‍ ശ്രീശാന്തിന് ജാമ്യം കിട്ടുന്ന കാര്യം സംശയമാണ് എന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 18 വരെയാണ് കഴിഞ്ഞ ദിവസം കോടതി ശ്രീശാന്തിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നത്. ഐ പി എല്‍ ഒത്തുകളികളില്‍ അധോലോകത്തിനും പങ്കുണ്ട് എന്ന് കാട്ടിയാണ് ദില്ലി പോലീസ് പിടിയിലായവര്‍ക്കെതിരെ മക്കോക വകുപ്പും ചേര്‍ത്തത്.

sreesanth

ശ്രീശാന്തിനൊപ്പം പിടിയിലായ ചവാനും ചന്ദിലയും ഇടനിലക്കാരന്‍ ജിജു ജനാര്‍ദ്ദനനും അടക്കം 16 പേരുടെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരായിരുന്നു പിടിയിലായ ശ്രീശാന്തും ചവാനും ചന്ദിലയും. എന്നാല്‍ ഒത്തുകളിച്ചിട്ടുണ്ട് എന്ന് രാജസ്ഥാന്‍ ടീമുടമയായ രാജ് കുന്ദ്രതന്നെ പോലീസിനോട് സമ്മതിച്ചിട്ടുള്ള സ്ഥിതിക്ക് കേസ് ഏതുവഴിയിലാണ് തിരിയുക എന്ന് കാത്തിരുന്നു കാണണം.

ഒത്തുകളിക്കേസില്‍ പിടിയിലായ ബോളിവുഡ് താരം വിന്‍ധു ധാരാസിംഗ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ആയിരുന്ന ഗുരുനാഥ് മെയ്യപ്പന്‍ എന്നിവര്‍ക്ക് മുംബൈ കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ശ്രീശാന്തിനും കൂട്ടര്‍ക്കും ജാമ്യം ലഭിച്ചേക്കും എന്നും പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മക്കോക വകുപ്പ് ചുമത്തപ്പെട്ട സ്ഥിതിക്ക് ജാമ്യം എളുപ്പമല്ല എന്നാണ് നിയമവിദഗ്ധര്‍ നല്‍കുന്ന സൂചന.

English summary
Delhi court will hear a fresh bail petition moved by cricketer S Sreesanth, who has been arrested in connection with the spot-fixing scandal in Indian Premier League 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X