ധോണിയുടെ ഒരുദിവസത്തെ വരുമാനം 50 ലക്ഷം രൂപ
മുംബൈ: ഐ പി എല്ലിലെ ഒത്തുകളി വിവാദത്തില്‍ പെട്ട് പ്രതിച്ഛായ അല്‍പം ഇടിഞ്ഞെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ വരുമാനത്തെ ഇതൊട്ടും ബാധിച്ചിട്ടില്ല. ധോണിയുടെ പ്രതിദിന വരുമാനം ഏകദേശം അമ്പതുലക്ഷം രൂപയോളമാണ് എന്നാണ് റിപ്പോര്‍ട്ട്. ഫോബ്‌സ് മാസിക പുറത്തിറക്കിയ സമ്പന്നരായ സ്‌പോര്‍ട്‌സ് താരങ്ങളുടെ പട്ടികയിലാണ് ധോണി പതിനാറാമനായി ഇടം പിടിച്ചിരിക്കുന്നത്.
176 കോടി രൂപയുടെ വാര്‍ഷിക വരുമാനത്തോടെയാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന് പുറമേ പരസ്യം, മറ്റ് കരാറുകള്‍ എന്നിവ കൂടി ചേര്‍ത്തുള്ള കണക്കാണിത്. 2012 ല്‍ മുപ്പത്തിയൊന്നാം സ്ഥാനത്തായിരുന്നു ധോണി. ഒരുവര്‍ഷം കൊണ്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ പതിനഞ്ച് സ്ഥാനങ്ങള്‍ കയറിയാണ് 16 ലെത്തിയത്.

സച്ചിന്‍ തെണ്ടുല്‍ക്കറാണ് ഈ കാലയളവില്‍ പിന്നോട്ടുപോയ പ്രമുഖനായ ക്രിക്കറ്റ് താരം. കരിയറിന്റെ അവസാനഘട്ടത്തിലെത്തിയ സച്ചിനുമായ പ്രമുഖരായ പല കമ്പനികളും പരസ്യക്കരാറുകള്‍ പുതുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. കാനോണ്‍ ഈ വര്‍ഷം സച്ചിനുമായുള്ള കരാര്‍ അവസാനിപ്പിച്ചിരുന്നു. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ അന്‍പത്തൊന്നാം സ്ഥാനത്താണ് സച്ചിന്‍.
നൂറുപേരുടെ പട്ടികയാണ് ഫോര്‍ബ്‌സ് പുറത്തിറക്കിയത്. ധോണിയും സച്ചിനും മാത്രമാണ് പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള ഇന്ത്യക്കാര്‍. ഗോള്‍ഫ് താരം അമേരിക്കയുടെ ടൈഗര്‍ വുഡ്‌സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ടെന്നീസ് താരം റോജര്‍ ഫെഡറര്‍, അമേരിക്കയുടെ ബാസ്‌ക്കറ്റ് ബോള്‍ താരമായ കോബ് ബ്രയാന്റ് തുടങ്ങിയവരാണ് പട്ടികയില്‍ വുഡ്‌സിന് പിന്നില്‍.












Click it and Unblock the Notifications