Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒത്തുകളി വിവാദത്തില്‍ ശില്‍പ ഷെട്ടി അസ്വസ്ഥയാണ്

മുംബൈ: തനിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കും വാതുവെപ്പുകാരുമായി ബന്ധമുണ്ടെന്ന വാര്‍ത്തകളില്‍ ഹോളിവുഡ് താരം ശില്‍പ ഷെട്ടി അസന്തുഷ്ടയാണ്. അസന്തുഷ്ടയാണ് എന്ന് മാത്രമല്ല തങ്ങള്‍ക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ വെറും അസംബന്ധമാണ് എന്നാണ് ശില്‍പയുടെ പക്ഷം. തനിക്കോ തന്റെ ഭാര്‍ത്താവിനോ വാതുവെപ്പുകാരുമായി യായൊരു ബന്ധവും ഇല്ല എന്നും താരം മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിലൂടെ പറഞ്ഞു.

ഒത്തുകളിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ യഥാര്‍ത്ഥ സോഴ്‌സുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കണം എന്നാണ് ശില്‍പ ഷെട്ടിയുടെ ഉപദേശം. പണം വാങ്ങി വിവരങ്ങള്‍ നല്‍കുന്നവരെ വിശ്വസിക്കരുത്. അഭ്യൂഹഭങ്ങള്‍ വെറുതെ പടച്ചുവിടരുതെന്നും കേസിന്റെ പുരോഗതി അറിയാന്‍ തങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും ബോളിവുഡിലെ ഗ്ലാമര്‍ ഗേള്‍ എഴുതുന്നു.

shilpa shetty

സത്യം എന്നെങ്കിലും ഒരുനാള്‍ പുറത്തുവരും. ക്രിക്കറ്റിനോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ് തങ്ങള്‍ ഐ പി എല്ലില്‍ തുടരുന്നത്. ഭര്‍ത്താവ് രാജി കുന്ദ്രയുടെ പേര് ചില സുഹൃത്തുക്കള്‍ ദുരുപയോഗം ചെയ്തതാണ് എന്നും ശില്‍പ ഷെട്ടി ആരോപിച്ചു.

ഒത്തുകളി വിവാദത്തില്‍ ക്രൈംബ്രാഞ്ചിനെ സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നത് എന്നായിരുന്നു ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ പ്രതികരണം. തന്നെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല എന്നും താന്‍ മുംബൈയിലെ വീട്ടിലാണ് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് പൗരത്വവും വിദേശങ്ങളില്‍ വ്യാപാരസംരംഭങ്ങളുമുള്ള രാജ് കുന്ദ്രയുടെ പാസ്‌പോര്‍ട്ട് പോലീസ് പിടിച്ചുവച്ചിരിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+