Get Updates
Get notified of breaking news, exclusive insights, and must-see stories!

ബലാത്സംഗവീരന്‍ ഇന്ത്യന്‍ പെണ്‍കുട്ടിയെ ദത്തെടുത്തു

isreal
ജെറുസലം: കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചതിന് ജയില്‍ ശിക്ഷ അനുഭവിച്ച ഇസ്രയേലി പൗരന്‍ നാലുവയസ്സുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ ദത്തെടുത്തു. പേരുവെളിപ്പെടുത്താത്ത ഒരു സ്ത്രീയാണ് ഇയാള്‍ക്ക് മകളെ ദത്തുനല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യക്കാരിയായ സ്ത്രീ മകളെ ദത്തുനല്‍കുന്നതിന് ഇയാളുമായി വ്യവസ്ഥ ഉണ്ടാക്കിയതായും അമ്മ സമ്മതിച്ചതിനാല്‍ ഇത് തടയാന്‍ രാജ്യത്ത് നിയമമില്ല എന്നും ജ്യൂയിഷ് ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒന്നര വര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഇയാളുടെ ചുമതലയില്‍ കഴിയുകയായിരുന്ന കുട്ടികളാണ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതെന്ന് ഇസ്രയേലിലെ എന്‍ ജി ഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ആളാണ് ഇയാളെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുള്ളതാണത്രെ.

ഇയാളുടെ പൂര്‍വ്വകഥകള്‍ അന്വേഷിച്ച കണ്ടെത്തിയ എന്‍ ജി ഒ സ്‌കൂളധികൃതര്‍ക്കും പോലീസിനും വിവരം നല്‍കിയെങ്കിലും നിയമപ്രകാരം ഇയാള്‍ക്കെതിരെ ഒന്നും ചെയ്യാനാകില്ല എന്ന നിലപാടിലാണ് അധികൃതര്‍. അതേസമയം ഇസ്രയേലില്‍ സ്വര്‍ഗരതിക്കാരടക്കമുള്ള പങ്കാളികള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും കുട്ടികളെ ദത്തെടുക്കുന്ന പ്രവണത കൂടിവരുന്നതായും പഠനങ്ങള്‍ പറയുന്നു.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 200 ലധികം കുട്ടികളെ ഇങ്ങനെ കൊണ്ടുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുടെ മേല്‍ ഇത്തരം ചൂഷണങ്ങള്‍ തടയുന്നതിന് കര്‍ശനമായ നിയമം കൊണ്ടുവരണമെന്നാണ് എന്‍ ജി ഒകളുടെ ആവശ്യം. ഈ ആവശ്യം പരിഗണിച്ചുവരുന്നതായി ഇസ്രയേല്‍ ആരോഗ്യമന്ത്രി യെല്‍ ജെര്‍മന്‍ എന്‍ ജി ഒകള്‍ക്ക് എഴുതിയ കത്തില്‍ പറയുന്നതായും റിപ്പോര്‍ട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+