മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടു;വീട്ടമ്മ ആത്മഹത്യചെയ്തു

ബാംഗ്ലൂര്‍ നന്ദിനി ലേഔട്ടിലെ ജയ് മാരുതി നഗര്‍ സ്വദേശിനിയാണ് ജീവനൊടുക്കിയ വീട്ടമ്മ. മഞ്ജുള എന്നാണ് ഇവരുടെ പേര്. വിഷം കഴിച്ച ശേഷം ഭര്‍ത്താവായ രാമചന്ദ്രയെ വിളിച്ച് ഇവര്‍ കാര്യം പറഞ്ഞിരുന്നത്രെ. പണവും മൊബൈല്‍ഫോണും നഷ്ടപ്പെട്ടു എന്നും താന്‍ വിഷം കഴിച്ചു എന്നും ഇവര്‍ പറഞ്ഞു.
നേലമംഗലയിലെ കൃഷിസ്ഥലത്തേക്ക് പോകുകയാരുന്നു ഭര്‍ത്താവ് രാമചന്ദ്ര. ഉടന്‍തന്നെ ഭര്‍ത്താവ് തിരിച്ച് വീട്ടിലേക്ക് വന്നു. കീടനാശിനി കഴിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ഭാര്യയെയാണ് ഇയാള്‍ കണ്ടത്. മൂന്ന് വയസ്സായ മകള്‍ പേടിച്ച് കരഞ്ഞുകൊണ്ട് മഞ്ജുളയ്ക്കടുത്ത് ഇരിക്കുന്നുണ്ടായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും മഞ്ജുളയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മഞ്ജുള മരിച്ചത്. ആറ് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത് എന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications