Get Updates
Get notified of breaking news, exclusive insights, and must-see stories!

സമരക്കാര്‍ക്ക്‌ ശംബളം നല്‍കാന്‍ പണമില്ല: മല്യ

ബാംഗ്ലൂര്‍: നിരാഹാരസമരം നടത്തുന്ന ജീവനക്കാര്‍ക്ക് ശംബളം നല്‍കാന്‍ പണമില്ലെന്ന് കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമ വിജയ് മല്യ. 2012 ഓഗസ്റ്റ് മുതലുള്ള ശംബളക്കുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച മുതലാണ് കിങ്ഫിഷര്‍ ജീവനക്കാര്‍ കിങ്ഫിഷര്‍ ഹൗസിന് മുന്നില്‍ നിരാഹാരസമരം തുടങ്ങിയത്. എഴുപതോളം ജീവനക്കാരാണ് ആഭ്യന്തര വിമാനത്താവളത്തിനു സമീപമുള്ള കിങ്ഫിഷര്‍ ഹൗസില്‍ നിരഹാരം നടത്തുന്നത്.

ശംബളം നല്‍കാന്‍ തന്റെ കയ്യില്‍ പണമില്ലെന്നും കോടതിയുടെ നിരോധനഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ് ഡിയാജിയോ കരാറില്‍ നിന്നും ശംബളത്തിനുള്ള പണം വകമാറ്റാനാവില്ലെന്നും മല്യ സമരക്കാരെ അറിയിച്ചു. എയര്‍ലൈന്‍ ചീഫ് എക്‌സിക്യൂട്ടീവ് സഞ്ജയ് അഗര്‍വാള്‍ സമരക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്തുമെന്നും മല്യ വ്യക്തമാക്കിയിട്ടുണ്ട്.

Vijay Mallya

അഗര്‍വാളുമായി നടത്തിയ ചര്‍ച്ച തൃപ്തികരമല്ലാത്തതിനാല്‍ സമരം തുടരാനാണ് ജീവനക്കാര്‍ തീരുമാനിച്ചിരിക്കുന്നത്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+