അദ്വാനിക്കെതിരെ മോഡി അനുയായികളുടെ പ്രതിഷേധം
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിക്കെതിരെ സമ്മര്‍ദ്ദതന്ത്രം പയറ്റുന്ന മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി ആളുകള്‍. മോഡി അനുയായികളാണ് പ്രകടനമായി അദ്വാനിയെ പ്രതിഷേധം അറിയിച്ചതെന്നാണ് കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കമ്മിറ്റി അധ്യക്ഷനാക്കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
നരേന്ദ്രമോഡിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നാണ് പാര്‍ട്ടി ചെയര്‍മാന്‍ എല്‍ കെ അദ്വാനി ഗോവയില്‍ നടക്കുന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാത്തത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ അനാരോഗ്യം മൂലമാണ് അദ്വാനി യോഗത്തില്‍ പങ്കെടുക്കാത്തത് എന്നും പാര്‍ട്ടിയില്‍ ഭിന്നസ്വരങ്ങളില്ല എന്ന വിശദീകരണവുമായി പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗ് രംഗത്തുവന്നിരുന്നു.

എന്നാല്‍ പാര്‍ട്ടിയുടെ ചരിത്രത്തില്‍തന്നെ ആദ്യമായിട്ടാകും എല്‍ കെ അദ്വാനി ബി ജെ പി നിര്‍വ്വാഹക സിമിതിയില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല മുന്‍ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്ക് നല്‍കണം എന്നായിരുന്നു അദ്വാനിയുടെ താല്‍പര്യം. ഇക്കാര്യം അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ പാര്‍ട്ടി അധ്യക്ഷനായ രാജ് നാഥ് സിംഗ് അടക്കമുള്ളവര്‍ ഇതിനോട് കാര്യമായി പ്രതികരിച്ചില്ല. ഇതാണ് അദ്വാനിയെ ചൊടിപ്പിച്ചത്. ഗോവയില്‍ നടക്കുന്ന നിര്‍വ്വാഹക സമിതി യോഗത്തില്‍ മോഡിയെ തെരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇതാവാം അദ്വാനി യോഗത്തില്‍നിന്നും വിട്ടുനില്‍ക്കാനുള്ള കാരണമെന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications