ശ്രീയുടെ ജാമ്യം: വാദം തിങ്കളാഴ്ചയും തുടരും
ദില്ലി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. കേസില്‍ തിങ്കളാഴ്ചയും വാദം തുടരുമെന്ന് കോടതി അറിയിച്ചു.
ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ ആവശ്യമായ തെളിവുണ്ടെന്നും ശ്രീയ്ക്ക് ജാമ്യം നല്‍കരുതെന്നും ദില്ലി പൊലീസ് വാദിച്ചു. ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും. മക്കോക്ക നിയമപ്രകാരം കുറ്റം ചുമത്തിയയാളെ 90 ദിവസം വരെ ജാമ്യമില്ലാതെ കസ്റ്റഡില്‍ വയ്ക്കാന്‍ വകുപ്പുണ്ട്- എന്നിങ്ങനെയായിരുന്നു ദില്ലി പൊലീസിന്റെ വാദം.

വാതുവയ്പുകാരുമായി ശ്രീശാന്തിനു ബന്ധമുണ്ടെന്നു രാജസ്ഥാന് റോയല്‍സ് സഹാതാരം സിദ്ധാര്‍ഥ് ത്രിവേദി പൊലീസിനു മൊഴി നല്‍കിയതായും പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. കൂടാതെ ഒത്തുകളിയിലൂടെ ലഭിച്ചതെന്നു കരുതുന്ന അഞ്ചരലക്ഷം രൂപ കണ്ടെത്തിയ കാര്യവും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ശ്രീശാന്തിന്റെ അഭിഭാഷകന് ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ തള്ളി. ദില്ഹിയിലോ മഹാരാഷ്ട്രയിലോ നടന്ന കുറ്റകൃത്യങ്ങളില്‍ മാത്രമാണ് മക്കോക്ക നിയമപ്രകാരം കേസെടുക്കുന്നത്, ശ്രീശാന്ത് ഒത്തുകളിച്ചതായി ആരോപിക്കുന്ന കളി മൊഹാലിയിലാണു നടന്നത്, അതിനാല്‍ ശ്രീയ്ക്കെതിരെ മക്കോക്ക ചുമത്താന്‍ കഴിയില്ലെന്നുമായിരുന്നു ശ്രീയുടെ അഭിഭാഷകന്റെ പ്രധാന വാദങ്ങല്‍.
അധോലോക സംഘവുമായി ശ്രീശാന്തിനു യാതൊരു ബന്ധവുമില്ലെന്നും. പ്രശസ്തിക്കു വേണ്ടിയാണ് ശ്രീശാന്തിനെ പോലുള്ള ഇന്ത്യന്‍ താരത്തെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അഭിഭാഷകന് വാദിച്ചു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications