കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീയുടെ ജാമ്യം: വാദം തിങ്കളാഴ്ചയും തുടരും

  • By Lakshmi
Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ ക്രിക്കറ്റ് താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. കേസില്‍ തിങ്കളാഴ്ചയും വാദം തുടരുമെന്ന് കോടതി അറിയിച്ചു.

ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ ആവശ്യമായ തെളിവുണ്ടെന്നും ശ്രീയ്ക്ക് ജാമ്യം നല്‍കരുതെന്നും ദില്ലി പൊലീസ് വാദിച്ചു. ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും. മക്കോക്ക നിയമപ്രകാരം കുറ്റം ചുമത്തിയയാളെ 90 ദിവസം വരെ ജാമ്യമില്ലാതെ കസ്റ്റഡില്‍ വയ്ക്കാന്‍ വകുപ്പുണ്ട്- എന്നിങ്ങനെയായിരുന്നു ദില്ലി പൊലീസിന്റെ വാദം.

Sreesanth

വാതുവയ്പുകാരുമായി ശ്രീശാന്തിനു ബന്ധമുണ്ടെന്നു രാജസ്ഥാന്‍ റോയല്‍സ് സഹാതാരം സിദ്ധാര്‍ഥ് ത്രിവേദി പൊലീസിനു മൊഴി നല്‍കിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടാതെ ഒത്തുകളിയിലൂടെ ലഭിച്ചതെന്നു കരുതുന്ന അഞ്ചരലക്ഷം രൂപ കണ്ടെത്തിയ കാര്യവും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ശ്രീശാന്തിന്റെ അഭിഭാഷകന്‍ ഡല്‍ഹി പൊലീസിന്റെ വാദങ്ങള്‍ തള്ളി. ദില്‍ഹിയിലോ മഹാരാഷ്ട്രയിലോ നടന്ന കുറ്റകൃത്യങ്ങളില്‍ മാത്രമാണ് മക്കോക്ക നിയമപ്രകാരം കേസെടുക്കുന്നത്, ശ്രീശാന്ത് ഒത്തുകളിച്ചതായി ആരോപിക്കുന്ന കളി മൊഹാലിയിലാണു നടന്നത്, അതിനാല്‍ ശ്രീയ്‌ക്കെതിരെ മക്കോക്ക ചുമത്താന്‍ കഴിയില്ലെന്നുമായിരുന്നു ശ്രീയുടെ അഭിഭാഷകന്റെ പ്രധാന വാദങ്ങല്‍.

അധോലോക സംഘവുമായി ശ്രീശാന്തിനു യാതൊരു ബന്ധവുമില്ലെന്നും. പ്രശസ്തിക്കു വേണ്ടിയാണ് ശ്രീശാന്തിനെ പോലുള്ള ഇന്ത്യന്‍ താരത്തെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും അഭിഭാഷകന്‍ വാദിച്ചു.

English summary
The hearing of the bail pleas of former Rajasthan Royals players Sreesanth and Ankeet Chavan and alleged bookie Jiju Janardhan has been adjourned till Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X