ഒത്തുകളി; ദ്രാവിഡും ടവ്വല്‍ ഉപയോഗിച്ചിരുന്നു
ദില്ലി: ശ്രീശാന്ത് മാത്രമല്ല, ഒത്തുകളി നടന്നു എന്ന് പറയപ്പെടുന്ന ഐ പി എല്‍ മത്സരത്തില്‍ രാഹുല്‍ ദ്രാവിഡും ടവ്വല്‍ ഉപയോഗിച്ചിരുന്നു എന്ന് ജാമ്യാപേക്ഷയ്ക്കിടെ ശ്രീശാന്തിന്റെ അഭിഭാഷകന്‍ കോടതിയില്‍. പഞ്ചാബിനെതിരായ കളിക്കിടെ വാതുവെപ്പുകാര്‍ക്ക് അടയാളം നല്‍കാനായി ശ്രീശാന്ത് അയില്‍ ടവ്വല്‍ തിരുകി എന്നാണ് ദില്ലി പോലീസിന്റെ ആരോപണം.
എന്നാല്‍ ശ്രീശാന്ത് മാത്രമല്ല, ക്യാപ്റ്റനായിരുന്ന രാഹുല്‍ ദ്രാവിഡും അന്നത്തെ കളിയില്‍ ടവ്വല്‍ ഉപയോഗിച്ചിരുന്നു. വിയര്‍പ്പ് ഒപ്പാനായി താരങ്ങള്‍ ടവ്വല്‍ അരയില്‍ തിരുകുന്നത് സ്വാഭാവികമാണ്. ഫീല്‍ഡറായ ദ്രാവിഡ് വിയര്‍പ്പ് ഒപ്പാന്‍ ടവ്വല്‍ ഉപയോഗിക്കുന്നു എങ്കില്‍ 140 കിലോമീറ്ററിന് മുകളില്‍ സ്പീഡില്‍ പന്തെറിയുന്ന ശ്രീശാന്ത് ടവ്വല്‍ ഉപയോഗിച്ചത് എങ്ങനെ തെറ്റാകും?

മാത്രമല്ല, ഇതാദ്യമായല്ല ശ്രീശാന്ത് ടവ്വല്‍ ഉപയോഗിക്കുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ അടക്കം നിരവധി കളികളില്‍ ശീശാന്ത് ടവ്വല്‍ അരയില്‍ തിരുകിയ ദൃശ്യങ്ങളും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ടവ്വല്‍ മാത്രമല്ല, അന്ന് കാണിച്ച പല അംഗവിക്ഷേപങ്ങളും ശ്രീശാന്ത് സാധാരണയായി കളിക്കളത്തില്‍ കാണിക്കാറുള്ളതാണ്.
ശ്രീശാന്തിനെതിരെ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇനിയും പോലീസിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണും കുറെ പണവും ലാപ്‌ടോപ്പും പിടിച്ചെടുത്തു എന്ന് പറയുന്നതല്ലാതെ ഇതില്‍ എന്ത് തെളിവാണ് ഉണ്ടായിരുന്നത് എന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പാര്‍ട്ടികള്‍ക്ക് ശ്രീശാന്ത് സ്വന്തം പണവും കാര്‍ഡുകളും ഉപയോഗിച്ചിരുന്നതെന്നും ഇതില്‍ തെറ്റില്ല എന്നും അഭിഭാഷകന്‍ പിനാകി മിശ്ര കോടതിയെ അറിയിച്ചു.












Click it and Unblock the Notifications