പിണറായി വിജയന്റെ മുഖത്തടിക്കുന്ന സഖാവ്

സ്വാശ്രയ കോളേജുകള്‍ക്കെതിരെ സമരം നടത്തി കൂത്തുപറമ്പില്‍ രക്തസാക്ഷികളായവരെ കളിയാക്കിക്കൊണ്ട് സംസ്ഥാന സെക്രട്ടറിയുടെ മക്കള്‍ ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലും അമൃത കോളേജിലും ലക്ഷങ്ങള്‍ ഫീസ് കൊടുത്ത് പഠിക്കുന്നതിനെ പ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. കൂത്തുപറമ്പ് വെടിവെപ്പില്‍ അര്‍ദ്ധപ്രാണനായി കിടക്കുന്ന സഖാവ് പുഷ്പന്‍ അട്കമുള്ള ആയിരക്കണക്കിന് അനുയായികളെ പാര്‍ട്ടിയും സെക്രട്ടറിയും ചതിച്ചു.
സി പി എം പിളര്‍ന്ന മണ്ണ് എന്ന് ആവേശത്തോടെ ഒഞ്ചിയത്തെ വിളിച്ചുകൊണ്ടാണ് പ്രസംഗം തുടങ്ങുന്നത് തന്നെ. കോണ്‍ഗ്രസിന്റെ കൂലിപ്പോലീസ് ആളുകളെ വെടിവെച്ചകൊന്നും ലോക്കപ്പിലടച്ചും പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചിരുന്ന കാലത്ത് സ്വന്തം ചോ കൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി സിന്ദാബാദ് എന്ന് പോലീസ് സ്‌റ്റേഷനില്‍ എഴുതിവെച്ച മണ്ടോടി കൃഷ്ണനെപ്പോലുള്ള സഖാക്കളുടെ മണ്ണിലാണ് പാര്‍ട്ടി പിളര്‍ന്നത്.
സി പി എമ്മില്‍നിന്നും ആളുകള്‍ പുറത്തുപോകുന്നതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് മാത്രമാണെന്നും പ്രസംഗത്തില്‍ കുറ്റപ്പെടുത്തലുണ്ട്. കൊല്ലപ്പെട്ട ആ്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെക്കുറിച്ച് വീഡിയോയില്‍ ഒരിടത്തും പറയുന്നില്ല എന്നതും കൗതുകകരമാണ്.
<center><iframe width="560" height="315" src="http://www.youtube.com/embed/zk7PZPNvikg" frameborder="0" allowfullscreen></iframe></center>












Click it and Unblock the Notifications