ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യപിക്കുന്നു
പനാജി: ഗോവയില്‍ നടക്കുന്ന ബിജെപി നേതൃയോഗം ഇന്ന് സമാപിക്കും. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാര്, മോഡിയുടെ പങ്ക് അല്ലെങ്കില്‍ അദ്ദേഹത്തിന് പാര്‍ട്ടി നല്‍കുന്ന പുതിയ സ്ഥാനമാനങ്ങള്‍ എന്ത് എന്നിവയെക്കുറിച്ചെല്ലാം ഒരു വ്യക്തമായ ഉത്തരം ഇന്ന് ലഭിയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറെ നാളുകളായി ബിജെപി യില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെച്ചൊല്ലി നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് ഇതോടെ പരിസമാപ്തിയായകും. 2013 ജൂണ്‍ 7 നാണ് ഗോവയില്‍ ബിജെപി നേതൃയോഗം ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിച്ച യോഗം മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്നതാണ്. എന്നാല്‍ ശനിയാഴ്ച നടന്ന നിര്‍വ്വാഹകസമിതിയോഗത്തില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എല്‍കെ അദ്വാനി വിട്ട് നിന്നത് പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആദ്യമായിട്ടാണ് അദ്വാനി ഇല്ലാതെ ബിജെപി നേതൃയോഗം നടക്കുന്നത്.
മോഡിക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും ഇപ്പോള്‍ ഒരുപോലെ അറിയേണ്ട ഒരു കാര്യമായി സ്ഥാനാര്‍ത്ഥി നിര്‍ണയം മാറിക്കഴിഞ്ഞു.എന്നാല്‍ വികാരപരമായി തീരുമാനങ്ങളെ സമീപിയ്ക്കരുതെന്ന് അണികളോട് രാജ്‌നാഥ്‌സിംഗ് പറഞ്ഞു. മോഡിയുടെ കാര്യം ഏറെക്കുറെ നിനര്‍വ്വാഹകസമിതിയോഗത്തില്‍ തന്നെ തീരുമാനിച്ചതായാണ് വിവരം. എന്നാലും അവസാന നിമിഷത്തില്‍ മാറ്റം സംഭവിയ്ക്കാമെന്നും അതിനാല്‍ 2013 ജൂണ്‍ 9 വരെ കാത്തിരിയ്ക്കാനും നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മോഡിയും അദ്വാനിയും തമ്മിലുളള ശത്രുത വര്‍ദ്ധിക്കുന്നതിനാല്‍ ഫലം എന്താകുമെന്നത് പ്രവചനാധീതം. ശനിയാഴ്ച മോഡി അനുകൂലികള്‍ അദ്വാനിയുടെ ദില്ലിയിലെ വസതിക്ക് മുന്‍പില്‍ മുദ്രാവാക്യം വിളിച്ചു. തെരഞ്ഞെടുപ്പിനായി നിതിന്‍ ഗഢ്ക്കരിയുടെ നേതൃത്ത്വത്തില്‍ ഒരു സമാന്തരകമ്മിറ്റിയെ ചുമതലപ്പെടുത്തണമെന്ന് അദ്വാനി ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ നിതിന്‍ ഗഢ്ക്കരി തന്നെ എതിര്‍ത്തു.ഇത്തരമൊരു തീരുമാനം എടുക്കേണ്ട സാഹചര്യം ബിജെപിയില്‍ ഇല്ല എന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications