ഒടുവില്‍ ബിജെപി പ്രഖ്യാപിച്ചു, മോഡി
പനാജി: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. മുതിര്‍ന്ന നേതാവ് എല്‍കെ അഡ്വാനിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചാണ് നരേന്ദ്രമോഡിയെ പ്രചാരണ കമ്മിറ്റിയുടെ ചെയര്‍മാനായി പ്രഖ്യാപിച്ചത്.
വാജ്‌പേയിക്കും അഡ്വാനിക്കും ശേഷം ആരാണ് പാര്‍ട്ടിയിലെ മൂന്നാമന്‍ എന്ന ചോദ്യത്തിന് ഉത്തരം കൂടിയായിരുന്നു ഇത്. അധ്യക്ഷന്‍ രാജ് നാഥ് സിങ് തന്നെയാണ് മോഡിയുടെ പേര് പ്രഖ്യാപിച്ചത്. ഇതോടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ പരിഗണിക്കപ്പെടാനുള്ള സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്.
ഗോവയില്‍ നടക്കുന്ന ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയുടെ ചെയര്‍മാനായി മോഡിയെ നിയമിക്കണോ അതോ കമ്മിറ്റിയുടെ കണ്‍വീനറാക്കണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്.

പുതിയ തുടക്കം
ദേശീയ നിര്‍വാഹക സമിതി യോഗത്തിന് അധ്യക്ഷന്‍ രാജ്‌നാഥ് സിങ് തിരിതെളിയിക്കുന്നു. സുഷമാ സ്വരാജ്, അരുണ്‍ ജെയ്റ്റ്‌ലി സമീപം

ഹേമമാലിനി
ദേശീയ നിര്‍വാഹസമിതി യോഗത്തിനെത്തിയ ബോളിവുഡ് താരം ഹേമമാലിനിയുമായി മുരളി മനോഹര്‍ ജോഷി, ശ്രീപദ് നായിക് എന്നിവര്‍ കുശലം പറയുന്നു.

വിനോദ് ഖന്ന
ദേശീയ നിര്‍വാഹസമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഹിന്ദി സിനിമാ താരം വിനോദ് ഖന്ന

മുന്നൊരുക്കം
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ദേശീയ നിര്‍വാഹസമിതി യോഗത്തില്‍ പങ്കെടുക്കുന്നു

മൂവര്‍ സംഘം
ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ സ്മിതാ ഇറാനി, പൂനം മഹാജന്‍, കിരണ്‍ ഖെര്‍ എന്നിവര്‍

എല്ലാം ഞാന്‍ ശരിയാക്കാം
മോഡി ബിജെപി നേതാക്കളായ മുഖ്താര്‍ അബ്ബാസ് നഖ്‌വിയും പ്രകാശ് ജവേദ്കറുമൊത്ത്

ഗോവയിലേക്ക് സ്വാഗതം
ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിങിനെ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ ഹാരമണിയിച്ച് സ്വീകരിക്കുന്നു

ഒരുമിച്ച്, ഒറ്റക്കെട്ടായി
ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ വേദിയില്‍












Click it and Unblock the Notifications