നോണ്‍വെജ് ഫുഡ്, സ്‌പൈസ് ജെറ്റിന് പിഴ

വെജിറ്റേറിയന്‍ സാന്‍ഡ്‌വിച്ചിനു പകരം ചിക്കന്‍ സാന്‍ഡ്‌വിച്ചാണ് എത്തിയത്. ഇത് ലാഭക്കൊതിയോടെ ബോധപൂര്‍വം നടത്തിയതാണെന്നും നഷ്ടപരിഹാരമായി നാലര ലക്ഷം രൂപ വേണമെന്നുമായിരുന്നു പരാതിക്കാരനായ ബിസി മാതാപട്ടിയുടെ ആവശ്യം.
എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് നരേന്ദ്ര കുമാറിന്റെ അധ്യക്ഷതയിലുള്ള ഫോറം വിധിയെഴുതി. എങ്കിലും വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്ന ഒരാള്‍ക്ക് നോണ്‍ വെജ് ഭക്ഷണം കൊടുക്കുന്നത് സേവനപരമായ വീഴ്ചയാണെന്ന് നിരീക്ഷിച്ച ഫോറം പതിനായിരം രൂപ നഷ്ടപരിഹാരമായും അയ്യായിരം രൂപ കോടതി ചെലവുകള്‍ക്കുമായും നല്‍കാനുമാണ് വിധിച്ചിട്ടുള്ളത്.
2009 ജൂണ്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാംഗ്ലൂരില്‍ നിന്നും ദില്ലിയിലേക്ക് വരുമ്പോഴാണ് അറിയാതെ ചിക്കന്‍ സാന്‍ഡ്‌വിച്ച് കഴിച്ചത്. തന്റെ മതവികാരം വ്രണപ്പെടുത്തിയെന്ന വാദത്തെയും അംഗീകരിക്കാന്‍ ഫോറം വിസമ്മതിച്ചു.












Click it and Unblock the Notifications