തീവണ്ടിയിലെ പീഡനവീരന് യാത്രക്കാരുടെ മര്‍ദ്ദനം

അഞ്ചലില്‍ ഒരു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസ്, സംവിധായകന്‍ അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസ് എന്നിവയുള്‍പ്പെടെ ഇയാള്‍ക്കെതിരെ ഏഴ് കേസുകള്‍ നിലവിലുണ്ട്. അഞ്ചലിലെ പീഡനശ്രമത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവുവാസത്തിനിടെയാണ് ഇയാള്‍ തീവണ്ടിയില്‍ വീണ്ടും പീഡനശ്രമം നടത്തുകയും വടകരയില്‍ വച്ച് പിടിയിലാവുകയും ചെയ്യുന്നത്.
മംഗലാപുരത്തുനിന്നും നാഗര്‍കോവിലിലേക്ക് പോകുന്ന തീവണ്ടിയില്‍ വടകരയില്‍ വച്ചാണ് ഇയാള്‍ യുവതിയെ ആക്രമിച്ചത്. പീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെയും കുടുംബത്തെയും ഇയാള്‍ അസഭ്യം പറഞ്ഞു. ഇതോടെ മറ്റ് യാത്രക്കാര്‍ ഇയാളെ പിടിച്ചുകെട്ടി മര്‍ദ്ദിച്ചു. ഇതിനിടയിലും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമം നടത്തി.
തീവണ്ടി കോഴിക്കോട് എത്തിയപ്പോള്‍ ഇയാളെ പോലീസിനു കൈമാറുകയായിരുന്നു. റെയില്‍വേ പോലീസ് കൊണ്ടുപോകുന്നതിനിടെയിലും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു.
തിരുവനന്തപുരത്ത് ഒരു പരീക്ഷ എഴുതാന്‍ പോവുകയായിരുന്നു 20കാരിയായ യുവതിയും കുടുംബവും. പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്നാണ് ബിജു അവകാശപ്പെടുന്നത്. എന്നാല്‍ ഇയാളെ അറിയില്ലെന്ന് പെണ്‍കുട്ടിയും കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ കൊല്ലം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു












Click it and Unblock the Notifications