കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് പത്രപ്രവര്‍ത്തകന് മര്‍ദ്ദനം

Google Oneindia Malayalam News

Police Beat
പാലക്കാട്: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയോങ്ങുമ്പോള്‍ എല്ലാവരും പലവട്ടം ആലോചിക്കുമെന്നാണ് പൊതുവെയുള്ള വിശ്വാസം. അത് ഇനി പൊലീസ് ആണെങ്കില്‍ പോലും. ചിലരെങ്കിലും ധാര്‍മിക രോഷം സഹിക്കാതെ ചോദിക്കാറുണ്ട് 'ഈ പത്രക്കാര്‍ക്കെന്താ കൊമ്പുണ്ടോ?' . വെറുതെ പൊല്ലാപ്പ് പിടിയ്ക്കണ്ടായെന്ന് കരുതിയാണ് എല്ലാവരെയും മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കി വിടുന്നത്.

എന്നാല്‍ കഴിഞ്ഞ ദിവസം ചിറ്റൂര്‍ എസ്‌ഐയും സംഘവും ഇക്കാര്യമങ്ങ് മറന്നു പോയെന്നു തോന്നുന്നു.. ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന ദിനകരന്‍ ലേഖകന്‍ എല്‍ ശിവമുരുകനെ കാര്യമായി തന്നെ 'സത്കരിച്ചു'വെന്നാണ് പരാതി. മര്‍ദ്ദിച്ചതിനു പുറമെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ തടഞ്ഞുവെയ്ക്കുകയും ഡിജിറ്റല്‍ ക്യാമറ കേടുവരുത്തുകയും ചെയ്തതായി മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്.

പശ്ചിമബംഗാളില്‍ നിന്നുള്ള വാര്‍ത്തയാണെങ്കില്‍ ഇതിലും കടുപ്പമാണ്. ബരാക് പൂരില്‍ ഒരു കൊലപാതകവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ നാലു പേരെ 50ഓളം വരുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍ ശരിയ്ക്കും കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ നാലു പേരും ഇപ്പോള്‍ ആശുപത്രിയിലാണ്. അക്രമികള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും അത് സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്.

English summary
Dinakaran Palakkad reporter beaten by police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X