മണ്ടേല ആശുപത്രിയില്‍; സ്ഥിതി ഗുരുതരം
ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡണ്ടും നോബല്‍ പുരസ്കാര ജേതാവുമായ നെല്‍സണ്‍ മണ്ഡേലയുടെ ആരോഗ്യ നില അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് മണ്ഡേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
നില ഗുരുതരമാണെങ്കിലും അദ്ദേഹത്തിന് യന്ത്രസഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് പ്രതീക്ഷ നല്കുന്ന കാര്യമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ വക്താവ് മക് മഹാരാജ് മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഗ്രാസ മഷേലാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്. മണ്ഡേലയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഗ്രാസ വിദേശയാത്ര റദ്ദാക്കുകയായിരുന്നു.

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് 2012 ഡിസംബറിനുശേഷം മൂന്നാംതവണയാണ് 94കാരനാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല, വെള്ളക്കാര്‍ അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 99ല്‍ അദ്ദേഹം അധികാരത്തില്‍നിന്ന് സ്വയം ഒഴിയുകയായിരുന്നു.
സര്‍ക്കാറിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 27 വര്‍ഷത്തെ ജയില്‍വാസമാണ് മണ്ടേലയ്ക്ക് ക്ഷയമുള്പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണം. ഏറ്റവും ഒടുവില്‍ ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് 2010ല്‍ നടന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലിനായിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications