കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടേല ആശുപത്രിയില്‍; സ്ഥിതി ഗുരുതരം

  • By Lakshmi
Google Oneindia Malayalam News

ജൊഹനാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡണ്ടും നോബല്‍ പുരസ്‌കാര ജേതാവുമായ നെല്‍സണ്‍ മണ്ഡേലയുടെ ആരോഗ്യ നില അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ട്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണ് മണ്ഡേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

നില ഗുരുതരമാണെങ്കിലും അദ്ദേഹത്തിന് യന്ത്രസഹായമില്ലാതെ ശ്വസിക്കാന്‍ കഴിയുന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ വക്താവ് മക് മഹാരാജ് മാധ്യമങ്ങളെ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ഗ്രാസ മഷേലാണ് അദ്ദേഹത്തിനൊപ്പം ആശുപത്രിയിലുള്ളത്. മണ്ഡേലയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് ഗ്രാസ വിദേശയാത്ര റദ്ദാക്കുകയായിരുന്നു.

Mandela

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് 2012 ഡിസംബറിനുശേഷം മൂന്നാംതവണയാണ് 94കാരനാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വര്‍ണവിവേചനത്തിനെതിരായ പോരാട്ടത്തിന്റെ പ്രതീകമായ മണ്ടേല, വെള്ളക്കാര്‍ അധികാരം ഒഴിഞ്ഞശേഷം 1994 മുതല്‍ 99വരെ ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായിരുന്നു. 99ല്‍ അദ്ദേഹം അധികാരത്തില്‍നിന്ന് സ്വയം ഒഴിയുകയായിരുന്നു.

സര്‍ക്കാറിനെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. 27 വര്‍ഷത്തെ ജയില്‍വാസമാണ് മണ്ടേലയ്ക്ക് ക്ഷയമുള്‍പ്പെടെയുള്ള രോഗങ്ങള്‍ പിടിപെടാന്‍ കാരണം. ഏറ്റവും ഒടുവില്‍ ഇദ്ദേഹം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത് 2010ല്‍ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലിനായിരുന്നു.

English summary
South African former President Nelson Mandela, is in 'serious but stable' condition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X