കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒത്തുകളി; ശ്രീശാന്തിന് ആജീവനാന്ത വിലക്ക്?

Google Oneindia Malayalam News

മുംബൈ: ഒത്തുകളി വിവാദത്തില്‍പ്പെട്ട മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തിന് ആജീവനാന്ത വിലക്കിന് ശുപാര്‍ശ. ബി സി സി ഐ നിയോഗിച്ച അന്വേഷണ കമ്മീഷനാണ് ഒത്തുകളിയില്‍പ്പെട്ട താരങ്ങള്‍ക്ക് ആജീവനാന്ത വിലക്കിന് ശുപാര്‍ശ ചെയ്തത്. ശ്രീശാന്തിന് പുറമേ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരായിരുന്ന അങ്കിത് ചവാന്‍, ചന്ദില എന്നിവര്‍ക്കും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

ഒത്തുകളി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ബി സി സി ഐയുടെ പ്രവര്‍ത്തക സമിതി തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍വെച്ച് ശ്രീശാന്തിനെതിരായ ശുപാര്‍ശ ബി സി സി ഐ പരിഗണിക്കും എന്നാണ് കരുതുന്നത്. വിലക്ക് ഏര്‍പ്പെടുത്തുകയാണെങ്കില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് പുറമേ, ഐ പി എല്‍, രഞ്ജി ട്രോഫി പോലുള്ള ആഭ്യന്തര മത്സരങ്ങളിലും ശ്രീശാന്തിന് പിന്നീട് പങ്കെടുക്കാനാവില്ല.

cricket

കളിക്കാരുടെ വിലക്കിന് പുറമേ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ കാര്യത്തിലും ബി സി സി ഐ യോഗം തീരുമാനം എടുത്തേക്കും എന്ന് കരുതപ്പെടുന്നു. രാജസ്ഥാന്‍ ഉടമ രാജ് കുന്ദ്ര, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സി ഇ ഒ ആയിരുന്ന ഗുരുനാഥ് മെയ്യപ്പന്‍ എന്നിവര്‍ക്ക് ഒത്തുകളിയില്‍ പങ്കുണ്ട് എന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് ഇത്. എന്നാല്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാനുള്ളതിനാല്‍ ഇരുടീമുകളെയും ഉടന്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ കഴിയില്ല എന്നും വാദമുണ്ട്.

അതേസമയം ശ്രീശാന്ത് അടക്കം ഒത്തുകളിക്കേസില്‍ ജയിലില്‍ കഴിയുന്ന 18 പേരുടെ ജാമ്യാപേക്ഷയില്‍ സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി തിങ്കളാഴ്ച വിധിപറയും. പത്ത് പേരുടെ വാദം കൂടി കേട്ട ശേഷമായിരിക്കും വിധി പറയുക. ശ്രീശാന്തിനെതിരെ പോലീസ് നിരത്തുന്ന വാദങ്ങള്‍ നിലനില്‍ക്കത്തക്കതല്ല എന്ന് ശ്രീയുടെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു.

English summary
BCCI appointed Investigation Commission recommended life time ban for tainted Rajasthan Royals cricketer S Sreesanth and two others.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X