കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്തിന് ജാമ്യം അനുവദിച്ചു

Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് ദില്ലി പോലിസ്റ്റ് അറസ്റ്റ് ചെയ്ത എസ് ശ്രീശാന്ത് അടക്കമുള്ള 18 പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വ്യക്തമായ തെളിവുകളില്ലാതെയാണ് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതെന്ന് കോടതി നിരീക്ഷിച്ചു.

മഹാരാഷ്ട്രസര്‍ക്കാര്‍ തീവ്രസ്വഭാവമുള്ള കുറ്റകൃത്യങ്ങളും സംഘം ചേര്‍ന്നുള്ള അക്രമങ്ങളും തടയുന്നതിനുവേണ്ടി കൊണ്ടു വന്ന മക്കോക നിയമം ശ്രീശാന്തിനെതിരേ ചുമത്തിയതിനെ കോടതി ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു.

Sreesanth

50000 രൂപയുടെ ബോണ്ട് ജാമ്യത്തില്‍ ദില്ലിയിലെ സാകേത് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി ഒരു മാസത്തോളമായിട്ടും ശ്രീശാന്തിനെതിരേ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിയാത്തതിനെ കോടതി നിശിതമായി വിമര്‍ശിച്ചു.

സാമ്പത്തിക കുറ്റകൃത്യങ്ങളുള്ളതുകൊണ്ടാണ് മക്കോക നിയമം ചുമത്തിയതെന്ന പോലിസ് വാദവും കോടതി അംഗീകരിച്ചില്ല . അത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഈ വകുപ്പല്ല ചുമത്തേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മെയ് മാസം 15നാണ് ശ്രീശാന്തിനെയും സുഹൃത്ത് ജിജു ജനാര്‍ദ്ദനനെയും ദില്ലി പോലിസ് അറസ്റ്റ് ചെയ്തത്.

English summary
Cricketers S Sreesanth, Ankeet Chavan, alleged bookies Jiju Janardhan, Tinku Mandi, Chandresh and 14 other accused were granted bail on Monday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X