Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകന്‍ ജിയാഖാനെ അബോര്‍ഷനും നിര്‍ബന്ധിച്ചു

മുംബൈ: കാമുകന്‍ തന്നെ ശാരീരികമായും മാനസികമയും പീഡിപ്പിച്ചിരുന്നു എന്ന് നടി ജിയാഖാന്റെ ആത്മഹത്യാക്കുറിപ്പില്‍. എന്നെ നീ വിശ്വസിക്കുകയോ, സ്‌നേഹിക്കുകയോ ചെയ്തില്ല. നീയെന്നെ നശിപ്പിച്ചു, അബോര്‍ഷന് പോലും എന്നെ നിര്‍ബന്ധിച്ചു എന്നിങ്ങനെ പോകുന്നു കുറിപ്പില്‍ ജിയാഖാന്റെ വാക്കുകള്‍.

കാമുകന്‍ സൂരജ് പഞ്ചോലിയുമായുള്ള ബന്ധം തകര്‍ന്നതാണ് ജിയാഖാന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. ജിയയുടെ മരണത്തിന് മറ്റ് കാരണങ്ങളൊന്നും ഉണ്ടാകാനിടയില്ല എന്ന് ബന്ധുക്കളും സിനിമാരംഗത്തെ സുഹൃത്തുക്കളും പോലിസിനെ അറിയിച്ചിരുന്നു.

jiah khan

'എന്റെ ജീവിതം നീ നശിപ്പിച്ചു. പത്ത് ദിവസത്തോളമായി നിനക്കുവേണ്ടി ഞാന്‍ കാത്തിരുന്നു. എന്നാല്‍ നീയെന്നെ ചതിച്ചു. നമ്മുടെ കുഞ്ഞിനെ നിനക്കുവേണ്ടി ഞാന്‍ ഇല്ലാതാക്കി, അതെന്നെ എത്ര വേദനിപ്പിച്ചു എന്ന് നിനക്കറിയുമോ എന്റെ ക്രിസ്മസ്, പിറന്നാള്‍ ആഘോഷങ്ങള്‍ നീ കാരണം ഇല്ലാതായി. വാലന്റൈന്‍ ഡേയ്ക്ക് പോലും നീ എന്റെ അരികില്‍ വന്നില്ല' - എന്നിങ്ങനെ പോകുന്നു കത്തിലെ വരികള്‍.

ആത്മഹത്യ ചെയ്തതിന് തലേരാത്രിയിലും ജിയ സൂരജിന് എസ് എം എസുകള്‍ അയച്ചതായി പോലീസ് പറയുന്നുണ്ട്. സൂരജ് തിരിച്ചും ജിയയ്ക്ക് മെസേജുകള്‍ അയച്ചിരുന്നത്രേ. സൂരജിന്റെ പരസ്ത്രീബന്ധമാണ് ജിയ ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജൂണ്‍ മൂന്നിന് അര്‍ദ്ധരാത്രിയോടെയാണ് ജിയയെ ജൂഹുവിലെ സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+