നെഹ്രു കുടുംബാംഗങ്ങളുടെ പരസ്യത്തിന് ചെലവ് 53കോടി
ദില്ലി: നെഹ്രു കുടുംബത്തിലെ നേതാക്കന്മാരെക്കുറിച്ച് പത്രപ്പരസ്യം നല്‍കുന്നതിനായി യുപിഎ സര്‍ക്കാര്‍ ചെലവഴിച്ചത് 53കോടി രൂപ. അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ നെഹ്രു കുടുംബാംഗങ്ങളെക്കുറിച്ച് മാത്രം പരസ്യം നല്‍കുന്നതിനായി ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ ജനന, മരണ വാര്‍ഷികങ്ങള്‍ക്ക് പരസ്യം നല്‍കാനാണ് ഇത്രയേറെ തുക ചെലവാക്കിയത്. പ്രമുഖ നേതാക്കളെ നുസ്മരിക്കാനുള്ള പരസ്യങ്ങള്‍ നല്‍കാന്‍ 142.3 കോടിരൂപയാണ് ചെലവാക്കിയിരിക്കുന്നത്.

സര്‍ക്കാറിന്റെ പരസ്യവിഭാഗമാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ഗാന്ധിജിയുടെ പരസ്യങ്ങള്‍ക്ക് മാത്രം 38.3കോടി രൂപ ചെലവഴിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ അനുസ്മരണവുമായി ബന്ധപ്പെട്ട രസ്യങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയിരിക്കുന്നത്.
ജവഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗന്ധി, ബിആര്‍ അംബേദ്കര്‍, രാജീവ് ഗാന്ധി തുടങ്ങിയ നേതാക്കള്‍ക്കെല്ലാം വേണ്ടി പരസ്യയിനത്തില്‍ വലിയ തുക ചെലവാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യം നല്‍കാനാണ് കൂടുതല്‍ പണം ചെലവഴിച്ചത്. സുഭാഷ് ചന്ദ്രബോസ്, രാജ് ഗുരു, ഭഗത് സിങ്, സുഖ്‌ദേവ് എന്നീ നേതാക്കളുടെ അനുസ്മരണത്തിനും പരസ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. പക്ഷേ കോണ്‍ഗ്രസ് നേതാക്കള്‍ക്കുവേണ്ടി ചെലവഴിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കുറവാണ്.












Click it and Unblock the Notifications