കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗായകന്‍ മന്നാ ഡേ ഗുരുതരാവസ്ഥയില്‍

  • By Lakshmi
Google Oneindia Malayalam News

Mannaday
ബാംഗ്ലൂര്‍: പ്രശസ്ത ഗായകന്‍ മന്നാ ഡേ ഗുരുതരാവസ്ഥയില്‍. നെഞ്ചിലെ അണുബാധയെത്തുടര്‍ന്നാണ് ശനിയാഴ്ചയാണ്‌ 94കാരനായ മന്നാ ഡേയെ ബാംഗ്ലൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുറച്ചുകാലമായി വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു ഇദ്ദേഹം. പ്രബോധ് ചന്ദ്ര ഡേയെന്നാണ് അദ്ദേഹത്തിന്റെ ശരിയായ പേര്. ഹിന്ദി, ഗുജറാത്തി, മറാത്തി, അസമിയ, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചെമ്മീന്‍ എന്ന ചിത്രത്തിലെ മാനസ മൈനേ വരൂ എന്ന ഒറ്റഗാനത്തിലൂടെ അദ്ദേഹം മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനായി മാറി.

കിഷോര്‍ കുമാര്‍, മുഹമ്മദ് റാഫി, മുകേഷ് എന്നിവരുടെ കാലത്ത് ഹിന്ദി പിന്നണി ഗാനരംഗത്തെ പ്രധാനിയായിരുന്നു. ഹിന്ദി സിനിമാ ഗാനരംഗത്ത് ഏറ്റവും നന്നായി ശാസ്ത്രീയ സംഗീതം കൈകാര്യം ചെയ്തിരുന്നയാളായിരുന്നു മന്നാ ഡെ. പത്മഭൂഷണും ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡു നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1943ലാണ് അദ്ദേഹം സിനിമയ്ക്കായി പാടിത്തുടങ്ങിയത്.

English summary
Multilingual playback singer Manna Dey, 94, is in critical condition and battling for life at a private hospital in Bangalore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X