കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പര്‍ ജയില്‍ ചാടി

Google Oneindia Malayalam News

jayanandan
തിരുവനന്തപുരം: പതിനാല് കൊലക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനനന്ദന്‍ ജയില്‍ ചാടി. പോലീസുകാരെ പറ്റിക്കാന്‍ വേണ്ടി തുണി ചുരുട്ടി ജയിലില്‍ ഡമ്മി ഉണ്ടാക്കി വെച്ചാണ് ജയാനന്ദനും കൂടെ മറ്റൊരാളും രക്ഷപ്പെട്ടത്. അബ്കാരി കേസില്‍ പ്രതിയായ പ്രകാശനെന്ന ആളാണ് ജയാനന്ദനൊടൊപ്പം ജയില്‍ചാടിയത്.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ഞായറാഴ്ച രാത്രിയാണ് റിപ്പര്‍ ജയാനന്ദനും പ്രകാശും രക്ഷപ്പെട്ടത്. ഇതാദ്യമായല്ല റിപ്പര്‍ ജയാനന്ദന്‍ തടവുചാടുന്നത്. നേരത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇയാള്‍ തടവുചാടിയിരുന്നു. ആഴ്ചകള്‍ക്ക് ശേഷമാണ് അന്ന് ഇയാളെ പിടികൂടാന്‍ പോലീസിന് സാധിച്ചത്.

കണ്ണൂരുലെ തടവുചാട്ടത്തിന് ശേഷം വിയ്യൂരില്‍ കഴിയുമ്പോഴും ജയാനന്ദന്‍ തടവുചാടാനുള്ള ശ്രമം നടത്തിയിരുന്നു. സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇയാളെ പൂജപ്പുരയിലെ സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇവിടെയും പോലീസിനെ പറ്റിച്ച് ഇയാള്‍ രക്ഷപ്പെട്ടു. ജയാനന്ദനെ കണ്ടെത്താനായി പോലീസ് ഊര്‍ജ്ജിതമായ ശ്രമം ആരംഭിച്ചു.

തൃശ്ശൂര്‍ പള്ളിപ്പുറം സ്വദേശിയാണ് റിപ്പര്‍ എന്ന് വിളിപ്പേരുള്ള ജയാനന്ദന്‍. ഇരട്ടക്കൊലപാതകം ഉള്‍പ്പെടെ 14 കൊലക്കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കൂടാതെ നിരവധി കവര്‍ച്ചാക്കേസുകളിലും പ്രതിയാണ് ഇയാള്‍. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്നു ജയാനന്ദന്‍.

English summary
Notorious criminal Ripper Jayanandan escaped from Poojappura central jail last night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X