ജാമ്യം: ആഹ്ലാദവുമായി സേവ് ശ്രീശാന്ത് ഗ്രൂപ്പുകള്‍
ദില്ലി: ഒത്തുകളിയില്‍ പിടിക്കപ്പെടുന്നതുവരെ ശകാരവുമായി നടന്നിരുന്നവര്‍ പോലും ഒരു കഷ്ടകാലം വന്നപ്പോള്‍ ശ്രീശാന്തിനൊപ്പം നിന്നു. ഒത്തുകളിയില്‍ ഭാഗമായി എന്നു കേട്ടതില്‍ ശ്രീയെ വെറുത്തവര്‍ പോലും മക്കോക അടക്കമുള്ള ദുരൂഹമായ വകുപ്പുകള്‍ താരത്തിന് മേല്‍ ചുമത്തിയതില്‍ അസ്വസ്ഥരായി. ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിരവധി ആളുകള്‍ ശ്രീശാന്തിനായി ശബ്ദമുയര്‍ത്തി.
വളരെ ചുരുക്കം പേര് മാത്രമാണ് ശ്രീശാന്തിന് അങ്ങനെ വരണം എന്ന് കളിയാക്കിയത്. ഭൂരിഭാഗവും ചിന്തിച്ചത് ഒത്തുകളിക്കേസ് എന്നതിനപ്പുറം ശ്രീശാന്തിനെ വ്യക്തിപരമായി ആക്രമിക്കുന്നു എന്നു തന്നെയാണ്. ഒപ്പം ന്യായീകരണമില്ലാത്ത മക്കോക വകുപ്പ് ചേര്‍ത്തലും ജാമ്യം നിഷേധിക്കലും കൂടിയായതോടെ ശ്രീശാന്തിന് പിന്തുണ കൂടി. മലയാളിയായ ഒരു കളിക്കാരനെ മനുഷ്യാവകാശങ്ങള്‍ തടഞ്ഞ് വെച്ച് ഉപദ്രവിക്കുന്നു എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍.

രാഷ്ട്രീയ നേതാക്കളില്‍ ചിലരും ഇതിനിടെ ശ്രീശാന്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. എം പി കെ സുധാകരന് ശ്രീശാന്തിനെതിരായ നടപടി അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്കി. വിന്ധു ധാരാസിംഗിനും മെയ്യപ്പനും ജാമ്യം ലഭിച്ചിട്ടും ശ്രീശാന്തിന് ജാമ്യം നിഷേധിച്ചത് ക്രിക്കറ്റ് ലോകം മലയാളിയായ ശ്രീശാന്തിനെതിരെ ഗൂഡാലോചന നടത്തുകയാണ് എന്ന വാദത്തിന് ബലം നല്കി.
ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ശ്രീശാന്തിന് വേണ്ടി നിരവധി ആളുകള്‍ രംഗത്തുവന്നു. സേവ് ശ്രീശാന്ത് ഫോറങ്ങളായിരുന്നു ഏറെ ശ്രദ്ധേയം. ഗ്രൂപ്പുകളിലും ഫോറങ്ങളിലും അംഗങ്ങളല്ലാത്തവര്‍ പോലും ശ്രീക്ക് ജാമ്യം കിട്ടിയ വാര്‍ത്ത ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും സന്തോഷം പങ്കുവെച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളും തുടര്‍ന്നു.
ജാമ്യം മാത്രമാണ് ലഭിച്ചതെങ്കിലും ഈ പിന്തുണ കേസുമായി മുന്നോട്ടുപോകാന്‍ ശ്രീശാന്തിന് ഊര്‍ജ്ജം സാഹായകരമാകും. പക്ഷേ ഒത്തുകളിച്ചിട്ടുണ്ടെങ്കില് ശ്രീശാന്ത് ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമില്ല എന്നതും ശ്രദ്ധേയമാണ്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications