കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം: ആഹ്ലാദവുമായി സേവ് ശ്രീശാന്ത് ഗ്രൂപ്പുകള്‍

Google Oneindia Malayalam News

ദില്ലി: ഒത്തുകളിയില്‍ പിടിക്കപ്പെടുന്നതുവരെ ശകാരവുമായി നടന്നിരുന്നവര്‍ പോലും ഒരു കഷ്ടകാലം വന്നപ്പോള്‍ ശ്രീശാന്തിനൊപ്പം നിന്നു. ഒത്തുകളിയില്‍ ഭാഗമായി എന്നു കേട്ടതില്‍ ശ്രീയെ വെറുത്തവര്‍ പോലും മക്കോക അടക്കമുള്ള ദുരൂഹമായ വകുപ്പുകള്‍ താരത്തിന് മേല്‍ ചുമത്തിയതില്‍ അസ്വസ്ഥരായി. ഫേസ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നിരവധി ആളുകള്‍ ശ്രീശാന്തിനായി ശബ്ദമുയര്‍ത്തി.

വളരെ ചുരുക്കം പേര്‍ മാത്രമാണ് ശ്രീശാന്തിന് അങ്ങനെ വരണം എന്ന് കളിയാക്കിയത്. ഭൂരിഭാഗവും ചിന്തിച്ചത് ഒത്തുകളിക്കേസ് എന്നതിനപ്പുറം ശ്രീശാന്തിനെ വ്യക്തിപരമായി ആക്രമിക്കുന്നു എന്നു തന്നെയാണ്. ഒപ്പം ന്യായീകരണമില്ലാത്ത മക്കോക വകുപ്പ് ചേര്‍ത്തലും ജാമ്യം നിഷേധിക്കലും കൂടിയായതോടെ ശ്രീശാന്തിന് പിന്തുണ കൂടി. മലയാളിയായ ഒരു കളിക്കാരനെ മനുഷ്യാവകാശങ്ങള്‍ തടഞ്ഞ് വെച്ച് ഉപദ്രവിക്കുന്നു എന്ന നിലയിലേക്കെത്തി കാര്യങ്ങള്‍.

save sreesanth

രാഷ്ട്രീയ നേതാക്കളില്‍ ചിലരും ഇതിനിടെ ശ്രീശാന്തിന് വേണ്ടി രംഗത്ത് വന്നിരുന്നു. എം പി കെ സുധാകരന്‍ ശ്രീശാന്തിനെതിരായ നടപടി അന്വേഷണ വിധേയമാക്കണമെന്ന് കാണിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കി. വിന്‍ധു ധാരാസിംഗിനും മെയ്യപ്പനും ജാമ്യം ലഭിച്ചിട്ടും ശ്രീശാന്തിന് ജാമ്യം നിഷേധിച്ചത് ക്രിക്കറ്റ് ലോകം മലയാളിയായ ശ്രീശാന്തിനെതിരെ ഗൂഡാലോചന നടത്തുകയാണ് എന്ന വാദത്തിന് ബലം നല്‍കി.

ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ശ്രീശാന്തിന് വേണ്ടി നിരവധി ആളുകള്‍ രംഗത്തുവന്നു. സേവ് ശ്രീശാന്ത് ഫോറങ്ങളായിരുന്നു ഏറെ ശ്രദ്ധേയം. ഗ്രൂപ്പുകളിലും ഫോറങ്ങളിലും അംഗങ്ങളല്ലാത്തവര്‍ പോലും ശ്രീക്ക് ജാമ്യം കിട്ടിയ വാര്‍ത്ത ആഘോഷിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയും സന്തോഷം പങ്കുവെച്ചുള്ള ചിത്രങ്ങളും പോസ്റ്റുകളും തുടര്‍ന്നു.

ജാമ്യം മാത്രമാണ് ലഭിച്ചതെങ്കിലും ഈ പിന്തുണ കേസുമായി മുന്നോട്ടുപോകാന്‍ ശ്രീശാന്തിന് ഊര്‍ജ്ജം സാഹായകരമാകും. പക്ഷേ ഒത്തുകളിച്ചിട്ടുണ്ടെങ്കില്‍ ശ്രീശാന്ത് ശിക്ഷിക്കപ്പെടണം എന്ന കാര്യത്തില്‍ ആര്ക്കും എതിരഭിപ്രായമില്ല എന്നതും ശ്രദ്ധേയമാണ്.

English summary
Kerala fast bowler S Sreesanth got immense support from fans and cricket lovers via social networking websites like facebook, google plus, twitter etc.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X