എല്‍കെജി മുതല്‍ ലൈംഗിക ബോധവല്‍ക്കരണം

നേരത്തെ കൗമാരക്കാരിലാണ് ലൈംഗിക ബോധവല്‍ക്കരണ ക്ലാസുകള്‍ ആരംഭിച്ചിരുന്നതെങ്കിലും മാറിയ സാഹചര്യത്തില്‍ ഇത് അല്‍പം നേരത്തെയാക്കുന്നതാണ് നല്ലതെന്ന് ശാസ്ത്രിനഗറിലെ ബി സി എം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പരംജിത് കൗര്‍ പറഞ്ഞു. സി ബി എസ് സി പാഠ്യപദ്ധതി പ്രകാരം ആറ് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ലൈംഗിക വിദ്യാഭ്യാസം നല്‍കിവരുന്നത്.
എന്നാല്‍ കുട്ടികളെ പീഡിപ്പിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും സമൂഹത്തില്‍ കൂടിവരികയാണ്. അതുകൊണ്ട് മൂന്നാം ക്ലാസുമുതല്‍ ലൈംഗിക കാര്യങ്ങളില്‍ ബോധവല്‍ക്കരണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. എന്താണ് തെറ്റായ ഉദ്ദേശത്തോടെയുള്ള തൊടലും പിടിക്കലും തുടങ്ങിയ കാര്യങ്ങളായിരിക്കും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക.
കെ വി എം, ഗുരുനാനാക്, ഗ്രീന്‍ലാന്‍ഡ് പബ്ലിക് സ്‌കൂളുകളും ഇത്തരത്തില്‍ ചെറിയ കുട്ടികള്‍ക്കായി ലൈംഗിക കാര്യങ്ങളില്‍ അറിവ് നല്‍കാനുള്ള പദ്ധതിയിലാണ്. എട്ട് വയസ്സുവരെയുള്ള കുട്ടികളെ ഇത്തരത്തില്‍ പഠനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. ദിനപ്പത്രം തുറന്നാല്‍ ചെറിയ കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകളേ കാണാനുള്ളൂ. അതുകൊണ്ടാണ് ചെറിയ കുട്ടികള്‍ക്കും ഇത് സംബന്ധിച്ച ബോധവല്‍ക്കറണം നല്‍കുന്നത് - കെ വി എം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ നവ്തിയ പുരി പറഞ്ഞു.












Click it and Unblock the Notifications