ഒബാമ ഇന്ത്യന്‍ സര്‍വ്വീസ് പരീക്ഷയെഴുതുന്നു!
ജയ്പ്പൂര്‍: ഇന്ത്യയില്‍ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്ക് പരീക്ഷയെഴുതാന്‍ ഒബാമ! അമേരിയ്ക്കയിലെ പ്രഡിഡന്റ് പണി മടുത്തിട്ടാണോ ഒബാമ ഇന്ത്യയിലേക്ക് വരുന്നത് എന്ന് ചിന്തിക്കുന്നുണ്ടാവും അല്ലേ? എന്നാല്‍ ഒബാമ ഇന്ത്യയിലേക്ക് വരുന്നതിനെപ്പറ്റി ചിന്തിച്ച് പോലും കാണില്ല.രാജസ്ഥാനില്‍ നടന്ന രസകരമായ ഒരു സംഭവമാണിത്. വിവിധ മന്ത്രാലയങ്ങള്‍ക്ക് കീഴില്‍ തൊഴില്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന രാജസ്ഥാനിലെ സ്റ്റാഫ് സെലക്ഷന്‍ കമ്മിറ്റി(SSC) , കേരളത്തിലെ പിഎസ് പോലെ യുള്ള സ്ഥാപനം, ഇവര്‍ക്ക് ഒരു ചെറിയ അബദ്ധം പറ്റി.

എന്താണെന്നോ ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികയിലേക്കുള്ള പരീക്ഷയ്ക്കായി ഇവര്‍ അയച്ച കാര്‍ഡില്‍ ഉദ്യോഗാര്‍ത്ഥിയുടെ ചിത്രത്തിന് പകരം സാക്ഷാല്‍ ഒബാമയുടെ ചിത്രം വച്ചാണ് അയച്ചത്. ഇത് കിട്ടിയ വ്യക്തി രണ്ട് തരത്തില്‍ ഞെട്ടി.
ഒന്നാമതായി തന്റെ മേല്‍വിലാസത്തില്‍ വന്ന പരീക്ഷാകാര്‍ഡിലെ ചിത്രം കണ്ട്. ഇനി രണ്ടാമതായി ഞെട്ടിയതെന്തിനെന്നോ ആര്‍ട്ട്‌സ് വിഷയം പഠിച്ച ഉദ്യോഗാര്‍ത്ഥി ഈ എഞ്ചിനീയര്‍ തസ്തികയിലേക്ക് എങ്ങനെയാണ് അപേക്ഷിക്കുക എന്നതോര്‍ത്ത്.
എസ്എസ് ഇയുടെ മണ്ടത്തരത്തെ പുറം ലോകത്തെ അറിയിക്കാനായി കാര്‍ഡ് ലഭിച്ച ലല്ലു റാം മീന എന്ന 25 കാരന്‍ ഒരു വാര്‍ത്തസമ്മേളനം വിളിച്ച് കൂട്ടി. എന്തായാലും കേരള പി എസ് സി യ്ക്ക് ആശ്വസിക്കാം, എന്താണെന്നോ ഇത്ര വലിയ മണ്ടത്തരം കാട്ടിയിട്ടില്ലെന്നോര്‍ത്ത്.












Click it and Unblock the Notifications