കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളപ്രീമിയര്‍ ലീഗില്‍ ശ്രീശാന്ത് തുടരും

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഐപിഎല്‍ ഒത്തുകളിയില്‍ ജാമ്യം ലഭിച്ച ശ്രീിശാന്തിന്റെ ഭാവി എന്താകും എന്നതിനെക്കുറിച്ചുള്ള ആശങ്കയിലാണ് ശ്രീയുടെ ആരാധകര്‍. ഇതിനോടകം തന്നെ ശ്രീ യെ പല കമ്പനികളും ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. എന്നാല്‍ കേരള പ്രീമിയര്‍ ലീഗ് ദുബായില്‍ നിന്ന് ശ്രീശാന്തിനെ തല്‍ക്കാലത്തേക്ക് ഒഴിവാക്കില്ല എന്നാണ് കേള്‍ക്കുന്നത്.

Sree, Santh

മലയാള ചലച്ചിത്രതാരങ്ങളായ സുരേഷ് ഗോപി , ഭാമ, എസ് ശ്രീശാന്ത് എന്നാവരാണ് രണ്ട് വര്‍ഷമായി കെപിഎല്ലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. ശ്രീശാന്തിനെതിരെ അന്വേഷണങ്ങള്‍ നടക്കുന്നത് മാത്രമേയുള്ളൂ. എന്നാല്‍ ഇത് വരേയും കേസിന്റെ സത്യാവസ്ഥ പുറത്ത് വന്നിട്ടില്ലെന്നും ഈ ഒരു സാഹചര്യത്തിനല്‍ ശ്രീയെ ഒഴിവാക്കാന്‍ സാധ്യതയില്ലെന്നും കെപിഎല്‍ ഡയറക്ടര്‍ പോള്‍ ജോര്‍ജ്ജ് പറഞ്ഞു. കേസിനെ സംബന്ധിച്ച് ഇന്ത്യയില്‍ നിന്നും വളരെ വ്യക്താമായ ചിത്രം ലഭിച്ചതിനു ശേഷമേ ശ്രീയെ ഒഴിവാക്കണമോ എന്ന കാര്യത്തിനല്‍ നിലപാട് എടുക്കൂ. 2013 ജൂണ്‍ അവസാനം ദുബായില്‍ ചേരുന്ന കെപി എല്‍ യോഗത്തില്‍ ശ്രീശാന്തിന്റെ വിഷയം ചര്‍ച്ച ചെയ്യും.

ശ്രീശാന്തും സുരേഷ് ഗോപിയുമാണ് കെപിഎല്ലിനെ ദുബായില്‍ ജനകീയമാക്കിയതിന് പിന്നില്‍. . കെ പി എല്ലിന്‍എറ ആദ്യ രണ്ട് ഘട്ടങ്ങളിലും സുരേഷ് ഗോപിയും ശ്രീശാന്തും പണം വാങ്ങിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളസംസ്ഥാന കാരുണ്യ ലോട്ടറിയുടെ പരസ്യത്തില്‍ നിന്ന് ശ്രീശാന്തിനെ ഒഴിവാക്കിയിരുന്നു

യുഎഇ ജനതയില്‍ ഭൂരിഭാഗവും വിശ്വസിക്കുന്നത് ശ്രീശാന്ത് കോഴവിവാദത്തില്‍ ബലിയാടാക്കപ്പെട്ടു എന്നാണ്. ശ്രീയെ മാത്രം പിടികൂടി കേസില്‍ ഉള്‍പ്പെടേണ്ട പ്രമുഖരെ ഒഴിവാക്കി. ശ്രീക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല.

English summary
Sreesanth still batting for Kerala Premier League
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X