പൂര്‍വ്വവൈരാഗ്യം; സഹപാഠിയെ കൊന്നു
ചെന്നൈ: 17 കാരനായ വിദ്യാര്‍ത്ഥിയെ മുന്‍ സഹപാഠി എറിഞ്ഞ് കൊന്നു. ചെന്നൈയിലെ ഹോളി ഫാമിലി കോണ്‍വെന്റ് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2013 ജൂണ്‍ 10 തിങ്കളാഴ്ചയാണ് സംഭവം നടക്കുന്നത്.

കൊല്ലപ്പെട്ട ഹരിഹരന്‍ സ്‌കൂളില്‍ നിന്നും പ്ളസ് ടു പഠനം പൂര്‍ത്തിയാക്കിയിരുന്നു. ഇവിടെ നിന്നും ടി സി വാങ്ങുന്നതിനായാണ് സ്‌കൂളില്‍ എത്തിയത്. പഠനകാലത്ത് തന്നെ പ്ളസ്ടു ക്ളാസുകളില്‍ രണ്ട് ഗ്യാങ്ങുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഇവര്‍ തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു.
ഹരിഹരന്‍ സ്‌കൂളില്‍ എത്തുമ്പോള്‍ എതിര്‍ സംഘത്തിലെ നെല്‍സണ്‍ സ്‌കൂളില്‍ ഉണ്ടായിരുന്നു. ഇവര്‍ തമ്മില്‍ സ്‌കൂള്‍ മുറ്റത്ത് വച്ച് വഴക്കിടുകയും ചെയ്തു. ഇതിനിടയില്‍ നെല്‍സണിനെ ഹരിഹരന്‍ പിടിച്ചു തള്ളി. വീണിടത്ത് നിന്നും വലിയ ഒരു പാറക്കല്ലെടുത്ത് നെല്‍സണ്‍ ഹരിഹരനെ ആക്രമിച്ചു.
സംഭവത്തെത്തുടര്‍ന്ന് പൊലീസ് എത്തുകയും ഹരിഹരനെ ആശ്രുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഹരിഹരന്‍ അപ്പോഴേക്കും മരിച്ചു. വളരെ നല്ല വിദ്യാര്‍ത്ഥിയായിരുന്നു ഹരിഹരനെന്ന് അധ്യാപകര്‍ പ്രതികരിച്ചു.എന്നാല്‍ മകന്റെ മരണ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഹരിഹരന്റെ മാതാപിതാക്കള്‍ തയ്യാറായില്ല. കേസില്‍ പ്രഥാമിക അന്വേഷണ ആരംഭിച്ചു.












Click it and Unblock the Notifications