1കോടിയുടെ പാമ്പിന്‍ വിഷവുമായി 4പേര്‍ പിടിയില്‍

വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു മാസത്തോളമായി നടത്തിയ ശ്രമത്തിനൊടുവില്‍ ഈസ്റ്റ്ഹില്ലിന് സമീപത്തു വച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടികളുടെ ഇടപാടില്‍ പാമ്പിന്‍ വിഷം വില്‍ക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചത്.
പാമ്പിന്‍ വിഷം വാങ്ങാനെന്ന വ്യാജേനെ അന്വേഷണ സംഘം നാലംഗ സംഘത്തോട് ഫോണിലൂടെ ബന്ധപ്പെടുകയായിരുന്നു. ഫഌസ്‌ക്കില്‍ സൂക്ഷിച്ചു വച്ചിരുന്ന ഒരു ലിറ്റര്‍ പാമ്പിന്‍ വിഷമാണ് ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. വയനാട്ടില്‍ പാമ്പുകളെ വളര്‍ത്തിയാണ് ഇവര്‍ വിഷം ശേഖരിക്കുന്നത്.
പാമ്പിന്‍ വിഷം എടുത്ത് മയക്കു മരുന്നും മറ്റ് ലഹരി വസ്തുക്കളും നിര്‍മ്മിക്കുന്ന റാക്കറ്റിലെ കണ്ണികളാണ് പിടിക്കപ്പെട്ടതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നുമാണ് സൂചന.












Click it and Unblock the Notifications