സ്വര്‍ണ വില പതിയെ മേലോട്ട്

മെയ് 31ന് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരുന്നുവെങ്കിലും ജൂണ്‍ ആദ്യ വാരം വീണ്ടും സ്വര്‍ണ വിലയില്‍ ഇടിവ് സംഭവിക്കുകയായിരുന്നു. പവന് 20,200 രൂപ വരെ മാത്രം ഉണ്ടായിരുന്ന സ്വര്‍ണ വില നേരീയ തോതില്‍ വില വര്‍ധിപ്പിച്ചു കൊണ്ടാണ് ഇപ്പോള്‍ 20,800 രൂപയില്‍ എത്തിനില്‍ക്കുന്നത്. ആഗോള വിപണിയിലും സ്വര്‍ണത്തിന് വില കൂടുതലാണ്.
സ്വര്‍ണ ഇറക്കുമതി കൂടുമ്പോള്‍ രാജ്യത്ത് വ്യാപാര കമ്മി കൂടുന്നതിനാല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ട് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇറക്കുമതി നിയന്ത്രിച്ച് ആവശ്യകാര്‍ക്ക് മാത്രം സ്വര്‍ണം ലഭ്യമാക്കുക എന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനവും സംസ്ഥാനത്ത് സ്വര്‍ണ വില കൂടാന്‍ കാരണമാണ്.


Click it and Unblock the Notifications