കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാളകം അധ്യപകന്റെ ഭാര്യയെ പിള്ള സസ്‌പെന്റ് ചെയ്തു

  • By Aswathi
Google Oneindia Malayalam News

R Balakrishna Pillai
കൊട്ടാരക്കര: വാളകത്ത് ആക്രമിക്കപ്പെട്ട അധ്യാപകന്റെ ഭാര്യയെ വിഎന്‍എം സ്‌കൂളില്‍ നിന്ന് സ്‌കൂള്‍ മാനേജരും കോണ്‍ഗ്രസ് ബി ഗ്രൂപ്പ് ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണ പിള്ള സസ്‌പെന്റ് ചെയ്തു. വിഎന്‍എം സ്‌കൂളിലെ പ്രധാന അധ്യാപികയായിരുന്നു ഗീത. പിടിഎ യോഗം വിളിച്ചു ചേര്‍ത്തില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് പറയുന്നു.

എന്നാല്‍ ഭര്‍ത്താവ് കൃഷ്ണകുമാറിനെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ പിള്ളയാണെന്ന് താന്‍ പരസ്യമായി പറഞ്ഞതിന്റെ പ്രതികാരം വീട്ടുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റും ബാലകൃഷ്ണ പിള്ളയുമെന്ന് ഗീത ആരോപിക്കുന്നു.

കൃഷ്ണകുമാറിനെ കഴിഞ്ഞ സെപ്തംബറിലാണ് വാളകത്ത് റോഡില്‍ മലദ്വാരത്തില്‍ ആഴത്തിലുള്ള മുറിവുകളോടെ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പിന്നീട് കിംസ് ഹോസ്പിറ്റലിലും മാസങ്ങള്‍ നീണ്ട ചികിത്സയിക്ക് ശേഷമാണ് കൃഷ്ണകുമാര്‍ പഴയ രീതിയിലെത്തിയത്.

കേസില്‍ ബാലകൃഷ്ണ പിള്ളയെയും മകനും മുന്‍ മന്ത്രിയുമായ കെബി ഗണേഷ് കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പിള്ളയ്ക്ക് ആക്രമണത്തില്‍ പങ്കുണ്ടെന്ന് ഗീത പരസ്യമായി ആരോപിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായെങ്കിലും ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

English summary
Headmistress of the Valakam VNM High School, was suspended from service under the management of Kerala Congress(B) leader R. Balakrishna Pillai.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X