മുംബൈ: ബോളിവുഡ് നടി ജിയാഖാന്റെയും സൂരജിന്റെയും പ്രണയം തകര്‍ന്നതിന് പിന്നില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് നടന്‍ സല്‍മാന്‍ഖാനെന്ന് ജിയയുടെ അമ്മ. ജിയയുമായുള്ള ബന്ധം സൂരജിന്റെ അച്ഛനായ ആദിത്യ പഞ്ചോലിയ്ക് ഇഷ്ടമായിരുന്നില്ലെന്നും, സൂരജിനെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി സല്‍മാനെ ചുമതലപ്പെടുത്തുകയായിരുന്നെന്നും റാബിയഖാന്‍ ആരോപിച്ചു.
സൂരജും ആദിത്യ പഞ്ചോലിയും കാരണമാണ് ജിയ ആത്മഹത്യ ചെയ്തതെന്നും റാബിയഖാന്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സൂരജ് സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സുനില്‍ ഷെട്ടിയുടെ മകളായിരിക്കും ചിത്രത്തിലെ നായികയെന്നുമാണ് പറഞ്ഞ് കേള്‍ക്കുന്നത്.
ജിയ എഴുതിയത് എന്ന് പറയുന്ന കത്ത് വളരെ മുന്‍പ് ഉള്ളതാണെന്നും ഇപ്പോഴത്തെ സാഹചര്യങ്ങളുമായി കത്തിന് ബന്ധമില്ലെന്നും സൂരജിന്റെ മാതാവ് സെറീന വഹാബ് പ്രതികരിച്ചു.
Late actor Jiah Khan’s mother, Rabiya, has reportedly told a Mumbai tabloid that actor Salman Khan had been brought in to mediate an amicable break-up between actor Jiah Khan and Sooraj Pancholi