കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയോട് അതൃപ്തി: ജെഡിയു എന്‍ഡിഎ വിടുമോ?

  • By Aswathi
Google Oneindia Malayalam News

Narendra Modi
പട്‌ന: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ബിജെപിയുടെ മുഖ്യ പ്രചാരകനാകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഐക്യ ജനതാദള്‍ എന്‍ഡിഎ വിടുന്നതിനെ കുറിച്ച് ആലോചിക്കുന്നു. ഇത് സംബന്ധിച്ച കാര്യം തീരുമാനമെടുക്കാന്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ യോഗം വ്യാഴാഴ്ച്ച പട്‌നയില്‍ ചേരും. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും യോഗം.

ബീഹാറില്‍ ബിജെപി പിന്തുണയോടെ ഭരിക്കുന്ന നിതീഷ് കുമാറിന് മുന്നണി വിട്ടാല്‍ സംസ്ഥാനത്തെ ഭരണം നിലനിര്‍ത്താന്‍ സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണ അവശ്യമാണ്. ഈ സാഹചര്യത്തില്‍ എംഎല്‍എമാരുമായും ചര്‍ച്ച നടത്തും. അങ്ങനെ വരുമ്പോള്‍ ബിജെപി ഇല്ലെങ്കിലും ആറു സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെയും നിതീഷിന് സര്‍ക്കാര്‍ നിലനിര്‍ത്താന്‍ കഴിയും.

ഗുജറാത്ത് വികസന മോഡല്‍ ഉയര്‍ത്തി പിടിച്ച് ബിജെപിയുടെ പ്രചാരകനായി ദേശീയ തലത്തില്‍ തിളങ്ങാനായിരുന്നു മോഡിയുടെ ആഗ്രഹം. എന്നാല്‍ മോഡി ഉയര്‍ത്തി പിടിച്ച വികസനം വെറും പുറം മോടി മാത്രമാണെന്നാണ് ആസൂത്രണ കമ്മീഷന്റെ സാമൂഹിക-സാമ്പത്തിക സ്ഥിതി വിവര കണക്കില്‍ വ്യക്തമാക്കുന്നത്.

ഗുജറാത്തിലെ വികസനത്തിന്റെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഒരു പോലെ ലഭിക്കുന്നില്ല. മറിച്ച്, വികസനത്തിന്റെ ഗുണഭോക്താക്കള്‍ പണക്കാര്‍ മാത്രമായി മറുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

നരേന്ദ്രമോഡിയെ പോലൊരാള്‍ക്ക് തിരഞ്ഞെടുപ്പിന്റെ മുഖ്യ ചുമതല നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് യാദവും അറിയിച്ചു.

English summary
JD(U) may sever ties with BJP after Modi's elevation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X