കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ജോലികിട്ടാന്‍ ഒന്നര കോടി കൈക്കൂലി

Google Oneindia Malayalam News

KPSC
ബാംഗ്ലൂര്‍: സര്‍ക്കാര്‍ ജോലി കിട്ടാന്‍ ഒരു കോടി രൂപ കൊടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ആ പണവും ബാങ്കിലിട്ട് വെറുതെയിരുന്നാല്‍ പോരെന്നായിരിക്കും ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാല്‍ കര്‍ണാടകയില്‍ ചിലര്‍ അങ്ങനെയല്ല, ഒരു കോടി രൂപ കൊടുത്താണെങ്കില്‍ ഒരു സര്‍ക്കാര്‍ പണി കിട്ടണമെന്ന വാശിയിലാണ്.

ഡോ എച്ച്പിഎസ് മൈത്രിയുടെ അനുഭവം നോക്കൂ. കര്‍ണാടക അഡ്മിനിസ്‌ട്രേട്ടീവ് സര്‍വീസ് പരീക്ഷയെഴുതിയ മൈത്രിയ്ക്ക് എഴുത്തുപരീക്ഷയില്‍ ടോപ് റാങ്കുകളില്‍ ഒന്നു ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ എന്തായാലും സര്‍വീസില്‍ കയറാനാകുമെന്ന പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ അഭിമുഖത്തിന് തൊട്ടുമുമ്പ് ആ സ്വപ്‌നം തകര്‍ന്നു.

കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മീഷന്‍ അംഗമാണെന്ന് പരിചയപ്പെടുത്തി കൊണ്ട് ഒരാളുടെ ഫോണ്‍ എത്തി. താങ്കള്‍ എസ്ടി കാറ്റഗറിയില്‍ ഒന്നാം റാങ്കുകാരിയാണ്. പണം നല്‍കിയാല്‍ അഭിമുഖത്തില്‍ മികച്ച മാര്‍ക്കും ജോലിയും ഉറപ്പാക്കും. എസ്ടിയായതുകൊണ്ട് പണത്തിന്റെ കാര്യത്തില്‍ ചെറിയ ഇളവുകളൊക്കെ നല്‍കാന്‍ തയ്യാറാണ്. അല്ലാത്തവരില്‍ നിന്നും ഒന്നു മുതല്‍ ഒന്നരക്കോടി വരെ വാങ്ങുന്നുണ്ട്.

മൈത്രി പണം നല്‍കിയില്ല. അതുകൊണ്ട് തന്നെ അഭിമുഖത്തില്‍ ഏറ്റവും കുറഞ്ഞ മാര്‍ക്കാണ് ലഭിച്ചത്. എഴുത്തുപരീക്ഷയില്‍ 70 മാര്‍ക്കോളം താഴെയുണ്ടായിരുന്ന കുട്ടി ഒന്നാം റാങ്കിലെത്തുകയും ചെയ്തു. എഴുത്തുപരീക്ഷയില്‍ 34ാം റാങ്കുണ്ടായിരുന്ന ജി അജയിനും ഇക്കാര്യമാണ് പറയാനുണ്ടായത്. അവര്‍ വിളിച്ചിരുന്നു. അസിസ്റ്റന്റ് കമ്മീഷണര്‍ പോസ്റ്റ് ശരിയാക്കാം. ഒരു കോടിയിലിധകം ചെലവാകും എന്നായിരുന്നു ഓഫര്‍. പണം കൊടുക്കാന്‍ തയ്യാറായില്ല. അവസാന പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ റാങ്ക് 157ലെത്തി.

മൈത്രയും അജയും ഉദാഹരണങ്ങള്‍ മാത്രമാണ്. ഇത്തരത്തിലുള്ള 200ഓളം പരാതികളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ലിസ്റ്റില്‍ നിന്ന് നിയമനം പാടില്ലെന്ന് മുഖ്യമന്ത്രി കെ സിദ്ധരാമയ്യ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

English summary
The state government is considering a probe by the Criminal Investigation Department (CID) into the reported cash-for-posts scam of the Karnataka Public Service Commission (KPSC).
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X