അദ്വാനി രാജി പിന്‍വലിച്ചു
ദില്ലി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി രാജി പിന്‍വലിച്ചു. അദ്വാനിയുടെ വസതിയില്‍ വച്ച് പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിങ്ങാണ് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം രാജി പിന്‍വലിച്ചുവെന്നകാര്യം അറിയിച്ചു. അദ്വാനി മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ പാര്‍ട്ടി പാര്‍ലമെന്ററി സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്നും രാജ്‌നാഥ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്വാനിയുടെ തീരുമാനത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സ്വാഗതം ചെയ്തു.
അദ്വാനിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ വാര്‍ത്താസമ്മേളനം, എന്നാല്‍ ഇതില്‍ അദ്വാനി പങ്കെടുത്തില്ല. ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവതിന്റെ അഭ്യര്‍ഥന അദ്വാനി അംഗീകരിച്ചുവെന്ന് ബിജെപി അധ്യക്ഷന്‍ വ്യക്തമാക്കി.

അദ്വാനിയുടെകൂടി അഭിപ്രായം കണക്കിലെടുത്തുമാത്രമേ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിയ്ക്കുകയുള്ളുവെന്ന വ്യവസ്ഥയിലാണ് അദ്ദേഹം രാജി പിന്‍വലിച്ചിരിക്കുന്നത്. നരേന്ദ്രമോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കി നിയമിച്ചതുമായി ബന്ധപ്പെട്ട് അദ്വാനി ഉയര്‍ത്തിയ ആശങ്കകളെല്ലാം പരിഗണിക്കുമെന്നും പാര്‍ട്ടി ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം പാര്‍ട്ടിയുടെ മഖ്യപ്രചാരകനായി നരേന്ദ്ര മോഡി തുടരും.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണസമിതി അധ്യക്ഷനാക്കിയതില്‍ പ്രതിഷേധിച്ചാണ് മുതിര്‍ന്ന നേതാവ് എല്‍ .കെ അദ്വാനി പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചത്. നേതാക്കളെയും അണികളെയും ആകെ ഞെട്ടിച്ചിരുന്നു അദ്വാനിയുടെ നീക്കം. ബിജെപി പാര്‍ലമെന്ററി ബോര്‍ഡ്, ദേശീയ നിര്‍വാഹകസമിതി, തിരഞ്ഞെടുപ്പ് കമ്മിറ്റി എന്നിവയില്‍നിന്നായിരുന്നു അദ്വാനി രാജിവെച്ചത്.
പാര്‍ട്ടിയുടെ ഇപ്പോഴത്തെ നേതാക്കള്‍ക്ക് വ്യക്തിപരമായ അജണ്ടകളിലാണ് താത്പര്യം, ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ഒത്തുപോകാന്‍ കഴിയില്ല തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ടാണ് അദ്വാനി രാജിക്കത്ത് നല്‍കിയത്.












Click it and Unblock the Notifications