Get Updates
Get notified of breaking news, exclusive insights, and must-see stories!

മോചിതനായി; നിരപരാധിത്വം തെളിയിക്കുമെന്ന് ശ്രീ

ദില്ലി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ ജാമ്യം ലഭിച്ച മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് ജയില്‍ മോചിതനായി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ശ്രീ തീഹാര്‍ ജയിലിന് പുറത്തെത്തിയത്. പിന്നീട് ശ്രീശാന്ത് മാധ്യമങ്ങളെ കണ്ടു. താന്‍ കടന്നുപോയ പരീക്ഷണഘട്ടങ്ങല്‍ മറക്കാന്‍ കഴിയില്ലെന്നും ഈ ദിവസങ്ങളില്‍ താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞു.

നിരപരാധിത്വം തെളിയിക്കും. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പറഞ്ഞ ശ്രീ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അഭിഭാഷകര്‍ക്കും നന്ദി പറഞ്ഞു. തുടര്‍ന്നും നല്ല സ്പിരിറ്റോടെ ക്രിക്കറ്റില്‍ സജീവമാകുമെന്നും ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ തനിയ്ക്ക് വിശ്വാസമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

Sreesanth Pressmeet

ഇരുപത്തിയാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ശ്രീശാന്ത് മോചിതനാകുന്നത്. ജയിലിന് പുറത്ത് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ കണ്ണില്‍പ്പെടാതെയാണ് പൊലീസ് ശ്രീയെ ഒന്നാം നമ്പര്‍ ഗേറ്റിലൂടെ പുറത്തുകൊണ്ടുപോവുകയായിരുന്നു. പിന്നീടായിരുന്നു ശ്രീയുടെ വാര്‍ത്താസമ്മേളനം.

കഴിഞ്ഞ ദിവസമാണ് സാകേത് കോടതി ശ്രീയുള്‍പ്പെടെയുള്ള ഐപിഎല്‍ വാതുവെപ്പ് കേസില്‍ അറസ്റ്റിലായ 18 പേര്‍ക്ക് ജാന്യം അനുവദിച്ചത്. ശ്രീയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ മക്കോക്ക ചുമത്തിയത് ശരിയല്ലെന്നും ദില്ലി പൊലീസ് നിയമലംഘനം നടത്തുകയാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ബുധനാഴ്ച രാവിലെ ശ്രീശാന്ത് കൊച്ചിയിലെത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+