Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ആരാകും മോഡിയുടെ പകരക്കാരന്‍?

ദില്ലി: നരേന്ദ്ര മോഡി തന്റെ സ്വപ്‌നഭൂമിയായ ഗുജറാത്തിന്റെ കടിഞ്ഞാണ്‍ ആരെയായിരിക്കും ഏല്‍പ്പിക്കുക? ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്ന മോഡിയുടെ വിശ്വസ്തനാകാനുള്ള ഭാഗ്യം ആര്‍ക്കായിരിക്കും ഉണ്ടാകുക? ഏറെ വൈകാതെ മോഡിക്ക് ഗുജറാത്തില്‍ ഒരു പകരക്കാരനെ കണ്ടെത്തിയേ മതിയാകൂ എന്നാണ് രാഷ്ട്രീയവിദഗ്ധര്‍ നല്‍കുന്ന സൂചന.

ആനന്ദിബന്‍ പട്ടേല്‍, അമിത് ഷാ, നിതിന്‍ പട്ടേല്‍, സൗരഭ് പട്ടേല്‍ എന്നീ പേരുകളാണ് ആദ്യനോട്ടത്തില്‍ത്തന്നെ ഉയര്‍ന്നുകാണുന്നത്. മോഡിയോട് അടുത്തുനില്‍ക്കുന്ന ഈ നാല്‍വര്‍ സംഘത്തില്‍നിന്നാകും മോഡി തന്റെ പിന്‍ഗാമിയെ കണ്ടെത്തുക എന്ന് അഭ്യൂഹങ്ങളുണ്ട്. ഭരണമികവും മികച്ച റെക്കോര്‍ഡും എല്ലാറ്റിലും ഉപരി മോഡിയുടെ ആശീര്‍വാദവുമാണ് ഇവരുടെ കൈമുതല്‍.

narendra modi

ആനന്ദിബന്‍ പട്ടേലിനാണ് കൂട്ടത്തില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഗുജറാത്ത് മന്ത്രിസഭയിലെ റവന്യൂമന്ത്രിയാണ് ആനന്ദിബന്‍ പട്ടേല്‍. പാര്‍ട്ടിയിലും നിര്‍ണായക ചുമതലകള്‍ വഹിക്കുന്ന പട്ടേലായിരിക്കും മോഡി പ്രധാനമന്ത്രി പദത്തിലെത്തിയാല്‍ ഗുജറാത്തില്‍ ഭരണം തിരിക്കുക എന്ന് കരുതുന്നവര്‍ ഏറെയാണ്.

നിതിന്‍ പട്ടേലായിരിക്കും മോഡിയുടെ പിന്‍ഗാമി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. നേരത്തെ കേശുഭായി പട്ടേലിന്റെ അടുത്ത ആളായിരുന്ന നിതിന്‍ പട്ടേല്‍ കളംമാറി മോഡി ക്യാംപിലെത്തിയ ആളാണ്. അമേരിക്കയില്‍ നിന്നും എം ബി എ ബിരുദമുള്ള സൗരഭ് പട്ടേല്‍ കാബിനറ്റ് റാങ്കിലുണ്ട്.

വിവാദങ്ങള്‍ക്ക് പഞ്ഞമില്ലാത്ത അമിത് ഷായാണ് മോഡിയുടെ പകരക്കാരനാകാനുള്ള പട്ടികയില്‍ നാലാമന്‍. എന്നാല്‍ മോഡിയുടെ കളങ്കമറ്റ ഈ അനുയായിക്ക് മുഖ്യമന്ത്രിപദം ഏറെ അകലെയല്ല എന്നാണ് കരുതപ്പെടുന്നത്. കൂട്ടക്കൊലക്കേസില്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടും അമിത് ഷായില്‍ നിന്നും പാര്‍ട്ടി ചുമതലകള്‍ എടുത്തുമാറ്റിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+