കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമ്മൂട്ടിയുടെ സന്ദേശം കോളര്‍ട്യൂണ്‍

  • By Lakshmi
Google Oneindia Malayalam News

Mammootty
തിരുവനന്തപുരം: ലഹരിമരുന്നുകള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാറിന്റെ ബോധവല്‍ക്കരണ പരിപാടികളില്‍ സജീവസാന്നിധ്യമാണ് മമ്മൂട്ടി. ഇതുമായി ബന്ധപ്പെട്ട പല പരിപാടികള്‍ക്കും തിരക്കുകള്‍ മാറ്റിവച്ച് താരം എത്താറുണ്ട്. ഇപ്പോഴിതാ ലഹരിമരുന്ന് വിരുദ്ധ സന്ദേശവുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു. ഇത്തവണ മമ്മൂട്ടി ലഹരിമരുന്നിനെതിരെ നല്‍കുന്ന സന്ദേശം മൊബൈള്‍ ഫോണിലെ കോളര്‍ ട്യൂണ്‍ ആയി കേള്‍ക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത.

സംസ്ഥാനത്തെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ഫോണുകളിലാണ് മമ്മൂട്ടിയുടെ ലഹരിവിരുദ്ധ സന്ദേശം കേള്‍ക്കാന്‍ കഴിയുക. എക്‌സൈസ് കമ്മീഷണര്‍ മുതല്‍ ഇന്‍സ്‌പെക്ടര്‍ വരെയുള്ളവരുടെ ഔദ്യോഗിക ഫോണുകളില്‍ മമ്മൂട്ടിയുടെ സന്ദേശം കേള്‍ക്കാന്‍ കഴിയുമെന്ന് കമ്മീഷണറാണ് അറിയിച്ചത്.

സിനിമാരംഗത്തും മറ്റുള്ള പ്രമുഖ വ്യക്തികളെ ലഹരിവിരുദ്ധ ബോധവല്‍ക്കരണപരിപാടികളില്‍ ഉല്‍പ്പെടുത്തുന്നത് സന്ദേശം ഫലപ്രദമായി ജനങ്ങളില്‍ എത്തിക്കാന്‍ കഴിയുമെന്ന വിശ്വാസത്തെത്തുടര്‍ന്നാണ്. മമ്മൂട്ടിയെക്കൂടാതെ മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ഇന്നസെന്റ്, ദിലീപ് എന്നിവരെല്ലാം സര്‍ക്കാറിന്റെ ഇത്തരം പരിപാടികളുമായി ബന്ധപ്പെട്ട പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ലഹരിവിരുദ്ധ ബോധവല്‍ക്കരണം, കുടുംബാസൂത്രണം, വൈദ്യുതി പാഴാക്കാതിരിക്കല്‍, ജലസംരക്ഷണം തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ പരസ്യങ്ങള്‍ക്കാണ് താരങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തുന്നത്.

English summary
Mammootty's anti drugs message can be hear as caller tune on state excise officer's official mobile phones.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X