കെ അജിതയുടെ വീട്ടില്‍ മോഷണം
കോഴിക്കോട്: തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ. മുന്‍ നക്സല്‍ നേതാവ് കെ അജിതയുടെ വീട്ടില്‍ മോഷണം എന്ന് കേള്‍ക്കുമ്പോള്‍ ഈ ചൊല്ല് ഓര്‍ക്കാതെ നിവൃത്തിയില്ല എന്നതാണ് സത്യം. പുലര്‍ച്ചെ രണ്ടര മണിയോടെയാണ് മോഷ്ടാക്കള്‍ വാതില്‍ കുത്തിത്തുറന്ന് വീട്ടില്‍ കയറിയത്. നെല്ലിക്കോട്ടുള്ള ഹരിതകം വീട്ടിലാണ് സംഭവം.
മുന്‍വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാക്കള്‍ 2800 രൂപ, വാച്ചുകള്‍, എ ടി എം കാര്‍ഡ് തുടങ്ങിയ സാധനങ്ങളാണ് കൊണ്ടുപോയത്. രണ്ട് പേരാണ് മോഷണസംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. രാത്രി അസ്വാഭാവികമായ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ബഹളം വെച്ചു. ഇതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കേരളത്തിലെ നക്സല്‍ പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളില്‍ പ്രമുഖയാണ് കെ അജിത. സ്ത്രീ സംരക്ഷണ സംഘടനയായ അന്വേഷിയുടെ പ്രസിഡണ്ടാണ് അജിത ഇപ്പോള്‍. വിപ്ലവ പ്രവര്‍ത്തകരായിരുന്ന കുന്നിക്കല്‍ നാരായണന്റെയും മന്ദാകിനിയുടെയും മകളായ അജിത ഐസ്ക്രീം പെണ്‍വാണിഭകേസില്‍ മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരെയും സൂര്യനെല്ലി കേസിലും വാദിഭാഗത്തിന് വേണ്ടി പോരാടി.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications