Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാന ഭാഗ്യക്കുറിയില്‍ അച്ചടി പിഴവുകള്‍

Lottery
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ അച്ചടിയില്‍ ഗുരുതരമായ പിഴവുകളുള്ളതായി കണ്ടെത്തി. ഒരേ സീരീസിലുള്ള ഒരേ നമ്പറില്‍ ഒന്നിലേറെ ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ചു വില്‍ക്കുന്നതായാണ് സൂചന. ഇടപ്പള്ളിയിലെ ശ്രീവിനായക ഏജന്‍സിയില്‍ ചൊവ്വാഴ്ച വില്‍പ്പനയ്‌ക്കെത്തിയ ധനശ്രീ ടിക്കറ്റുകളിലാണ് ക്രമക്കേടുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്.

ധനശ്രീയുടെ 65ലക്ഷം രൂപ സമ്മാന തുകയുള്ള 40 രൂപയുടെ ഭാഗ്യക്കുറി ജൂണ്‍ പതിനൊന്നിന് നറക്കെടുത്തിരുന്നു. ഈ നറക്കെടുപ്പില്‍ ഉള്‍പ്പെടുന്ന രണ്ടു ഭാഗ്യക്കുറികളിലാണ് ഒരേ സീരീസില്‍ ഒരേ നമ്പറുള്ളതായി കണ്ടത്. ഇത്തരം അച്ചടി പിഴവുകള്‍ പതിവായി ഉണ്ടാവാറുണ്ടെന്ന് ഏജന്‍സി ഉടമ പറയുന്നു.

സമ്മാന തുക അടിച്ച ടിക്കറ്റിനാണ് ഈ പിഴവ് സംഭവിച്ചിരുന്നത് എങ്കില്‍ 65 ലക്ഷം ആര്‍ക്ക് നല്‍കണമെന്നത് അനിശ്ചിതത്വത്തിലാവുമായിരുന്നു. കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വിശ്വാസ്യത തകര്‍ക്കുകയാണ് ഇത്തരം സംഭവങ്ങളെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ലോട്ടറി ടിക്കറ്റ് അച്ചടിയും നറക്കെടുപ്പും കുറ്റമറ്റതാക്കണം. അതിന് ലോട്ടറിവിറ്റു കിട്ടുന്ന കോടികളുടെ ചെറിയൊരു പങ്കു മതി എന്നാണ് ടിക്കറ്റില്‍ ഭാഗ്യ പരീക്ഷണം നടത്തുന്നവരുടെ ആവശ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+