യുഎഇ വെബ്സൈറ്റില്‍ സച്ചിന്‍ പങ്കാളി
ഷാര്‍ജ: യു എ ഇ ലെ പ്രമുഖ ട്രാവലിംഗ് വൈബ്‌സൈറ്റായ musafir.com ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിനും പങ്കാളി. യാത്രാ സൈറ്റായ മുസാഫിറിന്റെ ബ്രാന്‍ഡ് അംബാസിഡറും സച്ചിനാണ്.

2007 ലാണ് കമ്പനിപ്രവര്‍ത്തനം ആരംഭിയ്ക്കുന്നത്. യാത്രയെ സംബന്ധിച്ച എല്ലാകാര്യങ്ങള്‍ക്കും ഈ വെബ്‌സൈറ്റിനെ ആശ്രയിക്കാം. വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്, ഹോട്ടലുകള്‍ ബുക്ക് ചെയ്യുന്നതിന് അവധിക്കാല യാത്രകള്‍ എന്നിവയ്‌ക്കെല്ലാം തന്നെ musafir.com പ്രയോജനപ്പെടുന്നുണ്ട്.
യുഎഇ ലെ പ്രമുഖ വെബ്‌സൈറ്റായി മാറണമെന്നതാണ് കമ്പനിയുടെ ആഗ്രഹം അതിനാണ് സച്ചിന്റെ സാന്നിദ്ധ്യം അവര്‍ പ്രതീക്ഷിക്കുന്നതും. ' സ്വപം കാണുന്നത് നിര്‍ത്തൂ, യാത്ര ചെയ്യാനാരംഭിയ്ക്കൂ' (സ്റ്റോപ് ഡ്രീമിംഗ് സ്റ്റാര്‍ട്ട് ട്രവലിംഗ് ) എന്നതാണ് കമ്പനിയുടെ പരസ്യ വാചകം.
സൈറ്റിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിനായി ടെലിവിഷന്‍. പത്രം, റേഡിയോ എന്നിവയിലൂടെ പരസ്യങ്ങള്‍ നല്‍കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ സച്ചിന്‍ ഗദോയ അറിയിച്ചു.യാത്രയുടെ ലോകത്തേക്ക് ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നത് സച്ചിനായിരിക്കും.
സാധാരണ രീതിയിലുള്ള യാത്രകള്‍ മനസ്സില്‍ കണ്ടെത്തുന്നവര്‍ക്ക് അസാധാരണമായ അനുഭവങ്ങള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു. മുസാഫിറില്‍ പങ്കാളി ആകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്നും ഒരിയ്ക്കലും കിട്ടില്ല എന്ന കരുതിയ പലതും ജീവിത്തില്‍ നേടാന്‍ കഴിഞ്ഞു എന്നും സച്ചിന്‍ പറഞ്ഞു.












Click it and Unblock the Notifications